അന്തിമ കണക്കില്‍ പോളിങ് 77.35 %; കൂടുതല്‍ കോഴിക്കോട്- 81.89, കുറവ് പത്തനംതിട്ട- 71.66

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് ശതമാനം ഉയര്‍ന്നു. 77.35 ശതമാനം വോട്ടര്‍മാരാണ് 14ാം കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 2.23 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 2011ല്‍ 75.12 ശതമാനമായിരുന്നു പോളിങ്. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 80.54 ശതമാനത്തിനുശേഷം 2011ലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനമുണ്ടായത്. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74.02 ശതമാനവും കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 77.76 ശതമാനവുമായിരുന്നു പോളിങ് നില. 81.89 ശതമാനം രേഖപ്പെടുത്തിയ കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പോളിങ്. കുറവ് പത്തനംതിട്ടയിലാണ്- 71.66.
കഴിഞ്ഞ തവണത്തേക്കാള്‍ പത്തനംതിട്ടയില്‍ പോളിങ് ഉയര്‍ന്നിട്ടുണ്ട്. മറ്റ് ജില്ലകളിലെ പോളിങ് ശതമാനം ചുവടെ. ബ്രാക്കറ്റില്‍ 2011ലെ പോളിങ് ശതമാനം: തിരുവനന്തപുരം- 72.53 (68.2), കൊല്ലം- 75.07 (72.8), പത്തനംതിട്ട- 71.66 (68.2), ആലപ്പുഴ- 79.88 (79.1), കോട്ടയം- 76.9 (73.8), ഇടുക്കി- 73.59 (71.1), എറണാകുളം- 79.77 (77.6), തൃശൂര്‍- 77.74 (74.9), പാലക്കാട്- 78.37 (75.6), മലപ്പുറം- 75.83 (74.2), കോഴിക്കോട്- 81.89 (81.3), വയനാട്- 78.22 (73.8), കണ്ണൂര്‍- 80.63 (80.7), കാസര്‍കോട്- 78.51 (76.3).
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ആലപ്പുഴയിലെ ചേര്‍ത്തലയിലാണ് ഉയര്‍ന്ന പോളിങ്- 86.3. കുറഞ്ഞ പോളിങ് തിരുവനന്തപുരം മണ്ഡലത്തിലാണ്- 65.19 ശതമാനം. 39 മണ്ഡലങ്ങളില്‍ 80 ശതമാനത്തിനു മുകളില്‍ പോളിങ് രേഖപ്പെടുത്തി. ആലപ്പുഴയിലെ ചേര്‍ത്തല, അരൂര്‍, തൃശൂരിലെ കുന്നത്തുനാട്, കോഴിക്കോട്ടെ കുന്ദമംഗലം എന്നിവിടങ്ങളില്‍ പോളിങ് 85 ശതമാനം കടന്നു. ശക്തമായ ത്രികോണമല്‍സരത്തിന് വേദിയായ മണ്ഡലങ്ങള്‍ ഏറെയുള്ള തിരുവനന്തപുരത്ത് കഴിഞ്ഞതവണത്തേക്കാള്‍ പോളിങ് 4.27 ശതമാനം കൂടി. പത്തനംതിട്ടയും തിരുവനന്തപുരവും കഴിഞ്ഞാല്‍ 75 ശതമാനത്തില്‍ താഴെ പോളിങ് രേഖപ്പെടുത്തിയ ജില്ല ഇടുക്കിയാണ്.
വോട്ടെണ്ണല്‍ നാളെ
തിരുവനന്തപുരം: വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണി മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒരേസമയം ജില്ലകളിലെ കേന്ദ്രങ്ങളില്‍ നടക്കും.
സംസ്ഥാനത്ത് 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടേതുള്‍പ്പെടെ പരമാവധി 15 മേശകളുണ്ടായിരിക്കും. വരണാധികാരിയുടെ മേശയില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. 30 മിനിറ്റിനു ശേഷം മറ്റു മേശകളില്‍ യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാര്‍ഥികളുടെ വോട്ടുകളുടെ വിവരങ്ങളും ലീഡ് നിലയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍ ംംം.രലീ.സലൃമഹമ. ഴീ്.ശി പൊതുജനങ്ങള്‍ക്കായി തല്‍സമയം ലഭ്യമാവും. രാവിലെ 9 മണിയോടെ ആദ്യഫലസൂചനകള്‍ ലഭിക്കുമെന്നാണു കരുതുന്നത്.
Next Story

RELATED STORIES

Share it