palakkad local

അന്താരാഷ്ട്ര മണ്ണുദിനം: ജില്ലയിലെ 36 ഗ്രാമപ്പഞ്ചായത്തുകളില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും

പാലക്കാട്: ലോകമണ്ണ് ദിനമായി ഡിസംബര്‍ അഞ്ച് ആചരിക്കുന്നതിന്റെയും 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കുന്നതിന്റെയും ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 36 ഗ്രാമപ്പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് സംസ്ഥാന മണ്ണ് പര്യവേഷണ വിഭാഗത്തിന്റെയും സംസ്ഥാന കൃഷി വകുപ്പിന്റെയും സഹായത്തോടെ സൗജന്യമായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും.
കേന്ദ്ര സര്‍ക്കാര്‍ നാഷനല്‍ മിഷന്റെ സുസ്ഥിര കൃഷി വികസന പദ്ധതിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 4500 കര്‍ഷര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിന്റെ പ്രാരംഭമായി 1500 മണ്ണ് സാംപിളുകള്‍ പുതുശ്ശേരി, പറളി, ഓങ്ങല്ലൂര്‍, പരതൂര്‍, വല്ലപ്പുഴ പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. തൃശൂരിലെ റീജിയണല്‍ സോയില്‍ ടെസ്റ്റിങ് ലാബില്‍ മണ്ണ് സാംപിളുകള്‍ പരിശോധിച്ച് സമീകൃത വളപ്രയോഗത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സോയില്‍ ഹെ ല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. സംസ്ഥാനത്തെ 63,800 കര്‍ഷകര്‍ക്കാണ് സോയില്‍ ഹെ ല്‍ത്ത് കാര്‍ഡ് നല്‍കുന്നത്. ഇതില്‍ 43,800 കര്‍ഷകര്‍ക്ക് സംസ്ഥാന മണ്ണ് പര്യവേഷണ വിഭാഗവും 20,000 കര്‍ഷകര്‍ക്ക് സംസ്ഥാന കൃഷിവകുപ്പും 500 പേര്‍ക്ക് വീതം കേന്ദ്ര കിഴങ്ങ്, തോട്ടവിള ഗവേഷണ സ്ഥാപനങ്ങളുമാണ് നല്‍കുന്നത്.
മണ്ണിന്റെ അമ്ലഗുണം, വൈദ്യുതി ചാലകത, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാ ല്‍സ്യം, ചെമ്പ്, മഗ്നീഷ്യം, സള്‍ഫര്‍ മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളായ ഇരുമ്പ്, മാങ്കനീസ്, സിങ്ക്, ബോറോണ്‍ എന്നിവയും ഇതിന്റെ ഭാഗമായി പരിശോധിക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കൊടുക്കുന്നതിലൂടെ സമീകൃത വളപ്രയോഗത്തിനുള്ള നി ര്‍ദേശങ്ങള്‍ നല്‍കുന്നത് വഴി മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും അത് വഴി ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ച് ഭക്ഷ്യസുരക്ഷ കൈവരിക്കാനുമാണ് കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.
ജില്ലയില്‍ കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, തരൂര്‍, കാവശ്ശേരി, ആലത്തൂര്‍, എരിമയൂര്‍, എരുത്തേമ്പതി, കൊവിഞ്ഞാമ്പാറ, പട്ടഞ്ചേരി, വടകരപ്പതി, വടവന്നൂര്‍, പുതുനഗരം, കൊടുവായൂര്‍, അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, കാഞ്ഞിരപ്പുഴ, കാരാകുറിശ്ശി, കരിമ്പ, കൊപ്പം, നെല്ലായ, മുതുതല, വിളയൂര്‍,കുലുക്കല്ലൂര്‍, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല, കോട്ടായി, കുത്തനൂര്‍, പെരിങ്ങോട്ടുകുറിശ്ശി, തേന്‍കുറിശ്ശി, കണ്ണാടി പഞ്ചായത്തുകളാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് പരിഗണിച്ചിട്ടുള്ളത്.
ഈ പഞ്ചായത്തുകളിലെ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ആവശ്യമുള്ള കര്‍ഷകര്‍ അവരുടെ കൃഷിയിടങ്ങളിലെ മണ്ണ് സാംപിളുകള്‍ സിവില്‍ സ്റ്റേഷനിലെ മണ്ണു പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിക്കണം.
മണ്ണ് സാംപിളിനോടൊപ്പം കര്‍ഷകന്റെ പേരും വിലാസവും ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, വില്ലേജ്, പഞ്ചായത്ത്, കൃഷി ചെയ്യുന്ന പ്രധാന വിളയുടെ പേരും ഇനവും, കൃഷിയിടത്തിന്റെ വിസ്തൃതി വിവരങ്ങളും നല്‍കണം.
പഴ്‌സ് നഷ്ടപ്പെട്ടു
ആലത്തൂര്‍: കുനിശ്ശേരി കുതിപ്പാറ തോലിയപ്പാടം ഇസ്മയിലിന്റെ മകന്‍ ഹാരിസിന്റെ പേഴ്‌സ് നഷ്ടപ്പെട്ടു. ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്, 3000 രൂപ എന്നിവയാണ് നഷ്ടപ്പെട്ട പേഴ്‌സിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it