ernakulam local

അന്താരാഷ്ട്ര പുസ്തകോല്‍സവസമിതിയുടെ മാധ്യമപുരസ്‌കാരം എം എസ് സജീവനും സി സമീറിനും

കൊച്ചി: പത്തൊന്‍പതാമത് അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാധ്യമപുരസ്‌കാരം അച്ചടിമാധ്യമ രംഗത്ത് നിന്ന് കേരള കൗമുദിയിലെ എം എസ് സജീവനും ദൃശ്യമാധ്യമരംഗത്തുനിന്ന് കൈരളി പീപിള്‍ ടിവിയിലെ സി സമീര്‍ ഉം അര്‍ഹരായതായി അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതി സെക്രട്ടറി ഇ എന്‍ നന്ദകുമാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കെ വി എസ് ഹരിദാസ്, കെ രാധാകൃഷ്ണന്‍, അഡ്വ. എം ശശിശങ്കര്‍ എന്നിവരടങ്ങുന്ന പുരസ്‌കാര നിര്‍ണയസമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കേരള കൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചവഴിപിഴച്ച ഒരു പ്രക്ഷോഭത്തില്‍ കാലിടറി ഫാക്ട്, കരകയറാന്‍ കൈത്താങ്ങ് തേടി ഫാക്ട്' എന്നീ റിപോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം. കെഎസ്ഇബിക്കു വേണ്ടി സ്ഥലം ഏറ്റെടുത്തതിനെത്തുടര്‍ന്ന് മാനസികനില തെറ്റിയ വൃദ്ധയെക്കുറിച്ചുള്ള റിപോര്‍ട്ടിനാണ് കൈരളി പീപിള്‍ ടിവിയിലെ റിപോര്‍ട്ടര്‍ സി സമീര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഡിസംബര്‍ എട്ടിന് അന്താരാഷ്ട്ര പുസ്തകോല്‍സവ വേദിയില്‍വച്ച് പുരസ്‌കാരംസമര്‍പ്പിക്കും. പത്രപ്രവര്‍ത്തകന്‍ വി പി രാമചന്ദ്രനെ ചടങ്ങില്‍ ആദരിക്കും.
Next Story

RELATED STORIES

Share it