Flash News

അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് മത്സരങ്ങളുടെ പ്രധാന റഫറിയായി മലയാളി

അന്താരാഷ്ട്ര ടേബിള്‍ ടെന്നിസ് മത്സരങ്ങളുടെ പ്രധാന റഫറിയായി മലയാളി
X
[caption id="attachment_52138" align="alignnone" width="382"]ഗണേശന്‍ നീലകണ്ഠ അയ്യര്‍ ഗണേശന്‍ നീലകണ്ഠ അയ്യര്‍[/caption]

തിരുവനന്തപുരം: പ്രമുഖ ഇന്റര്‍നാഷണല്‍ റഫറിയും ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) കോമ്പറ്റീഷന്‍ മാനേജരുമായ ഗണേശന്‍ നീലകണ്ഠ അയ്യര്‍ 2016 ലെ അന്താരാഷ്ട്ര തലത്തിലുള്ള അഞ്ച് മത്സരങ്ങളുടെ പ്രധാന റഫറി. ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള അനേകം ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്തിട്ടുണ്ട്
തിരുവനന്തപുരം സ്വദേശിയായ ഗണേശന്‍.
ഇന്‍ഡോര്‍ വേള്‍ഡ് ജൂണിയര്‍ സര്‍ക്യൂട്ട് ടേബിള്‍ ടെന്നിസ് ഫൈനല്‍സ് ചീഫ് റഫറിയും ഷില്ലോംഗ് സാഫ് ഗയിംസ് ടേബിള്‍ ടെന്നിസ് ഡെപ്യൂട്ടി കോമ്പറ്റീഷന്‍ മാനേജറുമായിരുന്നു.
ഫെബ്രുവരി 28,  മാര്‍ച്ച് ആറ് എന്നീ തിയ്യതികളില്‍ കോലാലംപൂര്‍ പേര്‍ഫെക്ട് വേള്‍ഡ് ടീം ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് ഡെപ്യൂട്ടി റഫറി, ഓസ്‌ടേലിയ ബന്‍ഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്‌സ് (മാര്‍ച്ച് 20, 24) കോമ്പറ്റീഷന്‍ മാനേജര്‍, ബെന്‍ഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ഒളിമ്പിക് ക്വാളിഫിക്കേഷന്‍ ടൂര്‍ണമെന്റ് (മാര്‍ച്ച് 22,25) കോമ്പറ്റീഷന്‍ മാനേജര്‍ എന്നിവയിലാണ് ഇദ്ദേഹത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 25 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യാക്കാരനു റഫറിഷിപ് കിട്ടുന്നത്. 1991ലാണ് ഇതിനുമുന്‍പ് ഇന്ത്യയില്‍ നിന്നുള്ളയാള്‍ റഫറിയായിട്ടുള്ളത്.

ദേശീയ തലത്തില്‍ 1998 മുതല്‍ മത്സര നിയന്ത്രണ രംഗത്തുള്ള ഗണേശന്‍ 2009 മുതല്‍ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ (ഐടിടിഎഫ്) കോമ്പറ്റീഷന്‍ മാനേജരായും റഫറിയായും അനേകം രാജ്യങ്ങളിലെ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഏഷ്യയിലെ മിക്ക മത്സരങ്ങളിലും പങ്കെടുത്തു. 2011 മുതല്‍ ഇന്ത്യയിലെ റാങ്കിംഗ് ടൂര്‍ണമെന്റുകളില്‍ ഒഫിഷ്യലാണ്. കൂടാതെ വിവിധ ടെക്‌നിക്കല്‍ കമ്മിറ്റികളില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജീവനക്കാരനായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഓഫീസറായ വി. മീനാക്ഷിയാണ് ഭാര്യ. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ സൗമ്യ മകള്‍.
Next Story

RELATED STORIES

Share it