kozhikode local

അന്തര്‍ സംസ്ഥാന മോഷ്ടാവ് പോലിസ് പിടിയില്‍

മുക്കം: ഒരാഴ്ച മുമ്പ് മുറമ്പാത്തിയില്‍ നിന്ന് കോടഞ്ചേരി പോലിസ് പിടികൂടിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് ക്രിസ്റ്റിയുടെ കൂട്ടാളി ടോണി ജോണും പിടിയിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30ഓടെയാണ് ഇയാള്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ വെച്ച് തിരുവമ്പാടി എസ്.ഐ. സനല്‍രാജിന്റെ നേത്യത്വത്തിലുള്ള നൈറ്റ് പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. ഭണ്ഡാര മോഷണം, ബൈക്ക് മോഷണം, മൊബൈല്‍ ഫോണ്‍ മോഷണം എന്നിവയുള്‍പ്പെടെ ക്രിസ്റ്റിയൊന്നിച്ച് ഇയാള്‍ നിരവധി കളവുകള്‍ നടത്തിയതായി പോലിസ് പറഞ്ഞു. മെഡിക്കല്‍ കോളജ്, കക്കയം, കോടഞ്ചേരി , തിരുവമ്പാടി സ്‌റ്റേഷന്‍ പരിധികളിലും ഒട്ടേറെകേസുകള്‍ ടോണിയുടെ പേരിലുണ്ട്. തിരുവമ്പാടി മരക്കാട്ടുപുറം ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം പൊളിച്ച് 20,000 രൂപ മോഷ്ടിച്ചതും കക്കയം, മെഡിക്കല്‍ കോളജ്, കോടഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചതും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇയാള്‍ മോഷണം നടത്തിയതായി പോലിസിന് വിവരം ലഭിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൂടരഞ്ഞി കരിങ്കുറ്റി ഭാഗത്ത് വെച്ച് പോലിസിനെ കണ്ടതോടെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കൈവശമുളള ബാഗില്‍ ഇരുമ്പ് ദണ്ഡ് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരങ്ങള്‍ പുറത്തറിഞ്ഞത്. കാലങ്ങളായി വീട്ടില്‍ പോവാതെ കൂടരഞ്ഞി പിടികപാറയിലെ കാടിനുള്ളില്‍ ഒരു തുരങ്കമുണ്ടാക്കി അവിടെയാണ് ടോണി ജോണ്‍ താമസിച്ച് വരുന്നത്. പകല്‍ സമയം സിനിമ കാണല്‍, ബിയര്‍ കുടിക്കല്‍, ഉറക്കം എന്നിവയും രാത്രി മോഷണവുമാണ് ഇയാളുടെ രീതിയെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it