thrissur local

അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തലവന്‍ ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി

ഇരിങ്ങാലക്കുട: നിരവധി കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തലവന്‍ ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി.
വെള്ളാങ്കല്ലൂര്‍ പുതികാവ് ക്ഷേത്രത്തില്‍ നിന്നു പഞ്ചലോഹ ഗോളക മോഷ്ടിച്ച കേസിലെ പ്രതിയായ ബോബി ഡിയോള്‍ എന്ന അനിലിനെയാണ് തൃശൂര്‍ റൂറല്‍ എസ്.പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവ തത്തപ്പിള്ളിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
മാള പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട അന്നമടയില്‍ നിന്ന് ജ്വല്ലറി ഉടമ മധുവിനെ തലയ്ക്കടിച്ച് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കൂടിയാണ് അനില്‍. തന്റെ കൂട്ടാളിയായ ഗോപിയെ കല്ലൂകൊണ്ട അടിച്ച് വെള്ളത്തില്‍ കെട്ടിതാഴ്ത്തിയ കേസിലും നിരവധി മാല പൊട്ടിക്കല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്. ക്രൈം സ്‌ക്വാഡ് എസ്.ഐ എം പി മുഹമ്മദ് റാഫി, സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ പി സി സുനില്‍, പി ജയകൃഷ്ണന്‍, സൂരജ് വി ദേവ്, ലിജു ഇയ്യാനി, ജോസ് ചക്കാലക്കല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it