അന്തര്‍സംസ്ഥാന മോഷ്ടാവിനെ ക്രൈംബ്രാഞ്ച് പിടികൂടി

തൃശൂര്‍: അന്തര്‍ സംസ്ഥാന മോഷ്ടാവ് കിണര്‍ സൗന്ദര്‍രാജന്‍ തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കഴിഞ്ഞ 10 വര്‍ഷത്തോളമായി കേരളത്തിനകത്തും പുറത്തും നിരവധി മോഷണങ്ങള്‍ നടത്തിവന്നിരുന്ന കിണര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വേളാങ്കണ്ണി സ്വദേശി സൗന്ദര്‍രാജനാണ് അറസ്റ്റിലായത്.
റൂറല്‍ ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചാലക്കുടി സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ റനീഷ്, തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ എം പി മുഹമ്മദ്‌റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചാലക്കുടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കവര്‍ച്ചമുതലുകള്‍ കൊടുങ്ങല്ലൂരിലെ ഒരു ജ്വല്ലറിയില്‍ നിന്നു കണ്ടെടുത്തു.
2012ല്‍ കൊടകര പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ മോഷണ ശ്രമത്തിനിടെ സൗന്ദര്‍രാജന്‍ കിണറ്റില്‍ വീഴുകയും പോലിസ് പിടികൂടുകയും ചെയ്തിരുന്നു. അങ്ങിനെയാണ് ഇയാള്‍ക്ക് കിണര്‍ സൗന്ദര്‍രാജന്‍ എന്ന പേര് കിട്ടിയത്. വിയ്യൂര്‍, നെടുപുഴ, ഇരിങ്ങാലക്കുട, കൊടകര പോലിസ് സ്‌റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ സൗന്ദര്‍രാജന്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it