അനുമതിയില്ലാത്ത മസ്ജിദുകള്‍ അടച്ചുപൂട്ടും: ഇറ്റലി

റോം: രാജ്യത്തെ അനുമതിയില്ലാത്ത മസ്ജിദുകള്‍ അടച്ചുപൂട്ടുമെന്ന് ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി അംഗലീനോ അല്‍ഫനോ. പാരിസിലേതിനു സമാനമായ ആക്രമണങ്ങളില്‍ നിന്നു രാജ്യത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് നാലു മസ്ജിദുകളും 800ല്‍പ്പരം ഇസ്‌ലാമിക് സെന്ററുകളുമുണ്ട്.
അനുമതിയില്ലാത്തതും അനധികൃതമായി പ്രവര്‍ത്തിക്കുന്നതുമായ സെന്ററുകളാണ് അടച്ചുപൂട്ടുക. മതപരമായ കര്‍മങ്ങള്‍ തടയുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യം. മറിച്ച് കര്‍മങ്ങള്‍ വ്യവസ്ഥാപിതമായ ഇടങ്ങളില്‍ വച്ചാവുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. 'ഭീകരതയുടെ അപകടങ്ങളും അനധികൃത മസ്ജിദുകളുടെ പങ്കും' എന്ന വിഷയത്തെ സംബന്ധിച്ചു ലെറ്റ്ഷി നഗരത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തില്‍ നിന്ന് ഒഴിവായ ഒരു സ്ഥലവും ലോകത്തില്ല.
2001 മുതല്‍ ഇതുവരെ നടന്ന ദുരന്തങ്ങളുടെ പരമ്പര അതിനുള്ള തെളിവാണ്. മുന്‍കരുതലെടുക്കുക എന്നതു മാത്രമേ സാധിക്കുകയുള്ളൂ. രാജ്യത്ത് അത്തരം ആക്രമണങ്ങള്‍ തടയുന്നതില്‍ ഇതുവരെ നമ്മുടെ ഇന്റലിജന്‍സ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 10 ലക്ഷത്തോളം മുസ്‌ലിംകളാണ് ഇറ്റലിയിലുള്ളത്.
Next Story

RELATED STORIES

Share it