wayanad local

അനുമതിയില്ലാതെ വീട്ടിമരങ്ങള്‍ക്ക് നമ്പരിട്ടു തുടങ്ങി

കാട്ടിക്കുളം: ആലത്തൂര്‍ എസ്‌റ്റേറ്റിലെ വന്‍ മരങ്ങള്‍ മുറിക്കാന്‍ ബന്ധപ്പെട്ടവര്‍ സര്‍ക്കാര്‍ അനുമതി തേടിയതിനിടയ്ക്ക് എസ്‌റ്റേറ്റിലെ വീട്ടിമരങ്ങള്‍ക്ക് നമ്പറിട്ടു തുടങ്ങി.
നമ്പര്‍ രേഖപ്പെടുത്തിയ ഇരുമ്പുഷീറ്റ് മരത്തില്‍ അടിച്ചുകയറ്റിയിരിക്കുകയാണ്. മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി ഏതാനും മാസങ്ങള്‍ക്കു മുമ്പ് എസ്‌റ്റേറ്റ് അധികൃതര്‍ റവന്യൂവകുപ്പിനെ സമീപിച്ചിരുന്നു. ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ അനുമതി നല്‍കാനാവില്ലെന്നാണ് റവന്യൂ അധികൃതര്‍ അറിയിച്ചത്.
ഇതിനിടെ, മരങ്ങള്‍ക്ക് നമ്പറിട്ടത് മരം മുറിക്കാനാണോ എന്ന സംശയം നാട്ടുകാരില്‍ ജനിപ്പിച്ചിട്ടുണ്ട്. സാധാരണയായി ജീവനുള്ള മരങ്ങള്‍ക്ക് നമ്പറിടാന്‍ പെയിന്റ് ആണ് ഉപയോഗിക്കുന്നത്.
അതിനു പകരം ഇരുമ്പ് ഷീറ്റ് ആണി ഉപയോഗിച്ച് മരത്തില്‍ അടിച്ചുപതിപ്പിച്ചത് മരങ്ങള്‍ ഉണങ്ങാന്‍ ഇടയാക്കുമെന്നു പരിസ്ഥിതി സ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രകൃതി സ്‌നേഹികള്‍.
Next Story

RELATED STORIES

Share it