അനീബിന്റെ അറസ്റ്റ് : ഡല്‍ഹിയിലും പ്രതിഷേധം

ന്യൂഡല്‍ഹി: സമരപരിപാടി റിപോര്‍ട്ട് ചെയ്യുന്നതിനിടെ കോഴിക്കോട്ട് അറസ്റ്റിലായ തേജസ് റിപോര്‍ട്ടര്‍ പി അനീബിനെ വിട്ടയക്കുക, ദൃശ്യമാധ്യമ രംഗത്തെ അരക്ഷിതാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ മലയാളി പത്രപ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കേരളാ ഹൗസിനു മുന്നിലായിരുന്നു പ്രതിഷേധം. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശം ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സുപ്രിംകോടതി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സംബന്ധിച്ചു.
അന്യായമായി അറസ്റ്റ് ചെയ്ത അനീബിനെ വിട്ടയക്കുക, അനീബിനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.
സുപ്രിംകോടതി അഭിഭാഷകനും മുന്‍ സ്റ്റാന്റിങ് കോണ്‍സലുമായ പി വി ദിനേശ്, അഡ്വ. ജയ്‌മോന്‍ ആന്‍ഡ്രൂസ്, അഡ്വ. രണ്‍ജിത്ത് മാരാര്‍, പ്രശാന്ത് എം നായര്‍, ഇ സാജന്‍ (ദേശാഭിമാനി), പ്രസൂണ്‍ എസ് കണ്ടത്ത്, വി എസ് സനകന്‍ (കേരള കൗമുദി), പി കെ മണികണ്ഠന്‍, ടി എം ഷൈന്‍ (മാതൃഭൂമി), എ എസ് സുരേഷ്‌കുമാര്‍, പി കെ സവാദ് റഹ്മാന്‍ (മാധ്യമം), കെ പി ഫിറോസ് അലി (മനോരമ), എം ഉണ്ണികൃഷ്ണന്‍ (റിപോര്‍ട്ടര്‍), ജിജി ലുക്കോസ്, സെബി മാത്യു (ദീപിക), സുരേഷ് ഇരിമ്പനം (മീഡിയ വണ്‍), എ എം ജിഗീഷ് (ഹിന്ദു ബിസിനസ് ലൈന്‍), അനൂപ് (അമൃത ടിവി) സംസാരിച്ചു.
Next Story

RELATED STORIES

Share it