wayanad local

അനിശ്ചിതകാല നിരാഹാരംനാളെ മുതല്‍

കല്‍പ്പറ്റ: തോട്ടംതൊഴിലാളികള്‍ കഴിഞ്ഞ മാസം 28 മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം രണ്ടാംഘട്ടത്തിലേക്ക്. നാളെ മുതല്‍ ജില്ലയില്‍ അഞ്ചു കേന്ദ്രങ്ങളില്‍ വിവിധ ട്രേഡ് യൂനിയനുകളുടെ ഡിവിഷന്‍ ഭാരവാഹികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. എച്ച്.എം.എസ്. നേതാവ് എം ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രേഡ് യൂനിയനുകളുടെ ജില്ലാതല സംയുക്ത സമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

നാളെ എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ഐ.എന്‍.ടി.യു. സി. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങും. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലയില്‍ അഞ്ചു കേന്ദ്രങ്ങളിലെ സമരം. ഇന്നലെ വൈകീട്ട് നാലിന് മേപ്പാടി അക്ഷരം ലൈബ്രറി ഹാളില്‍ വിവിധ ട്രേഡ് യൂനിയനുകളിലെ ഡിവിഷന്‍ ഭാരവാഹികളുടെ സംയുക്ത യോഗം ചേര്‍ന്നു.
Next Story

RELATED STORIES

Share it