അനില്‍ മുഹമ്മദ് ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി

തിരുവനന്തപുരം: ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മേനേജിങ് ഡയറക്ടറായി അനില്‍ മുഹമ്മദ് ചുമതലയേറ്റു. ജികെഎസ്എഫ് ഡയറക്ടര്‍ പദവിയോടൊപ്പം തന്നെയാണ് പുതിയ ചുമതല നിര്‍വഹിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍ കയര്‍ ഫെഡ് എംഡി ആണ്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മോണിറ്ററിങ് കമ്മിറ്റി അംഗം, കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന അനില്‍ മുഹമ്മദ് വിവിധ യുഎന്‍ പദ്ധതികളിലും ചവറ കെഎംഎംഎല്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it