Sports

അനായാസ ജയത്തോടെ ബെല്‍ജിയം ക്വാര്‍ട്ടറില്‍

ടൊലൂസ്: അനായാസ ജയത്തോടെ ഫിഫ റാങ്കിങിലെ രണ്ടാംസ്ഥാനക്കാരായ ബെല്‍ജിയം യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചു. പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയം ഏകപക്ഷീയമായ നാലു ഗേളുകള്‍ക്ക് ഹംഗറിയെ നിഷ്പ്രഭരാക്കുകയായിരുന്നു.
ഒന്നാംപകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ബെല്‍ജിയം രണ്ടാംപകുതിയില്‍ അവസാന 12 മിനിറ്റിനിടെ മൂന്നു ഗോളുകളാണ് അടിച്ചുകൂട്ടിയത്.
ടോബി ആല്‍ഡര്‍വെയ്‌റെല്‍ഡ് (10ാം മിനിറ്റ്), മിച്ചി ബറ്റ്ഷുവായി (78), ഈഡന്‍ ഹസാര്‍ഡ് (80), യാനിക് ഫെരേര കരാസ്‌കോ (90) എന്നിവരാണ് ബെല്‍ജിയത്തിന്റെ സ്‌കോറര്‍മാര്‍.
Next Story

RELATED STORIES

Share it