അനാഥ ബാല്യങ്ങള്‍ക്കു പ്രതീക്ഷയേകി കൊച്ചിയില്‍ ദത്ത് കുടുംബസംഗമം

കൊച്ചി: അനാഥാലയങ്ങളുടെ ഇരുട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ട അനാഥ ബാല്യങ്ങള്‍ക്ക് സ്‌നേഹവും വാല്‍സല്യവും പകരാന്‍ ഭാഗ്യം ലഭിച്ച അച്ഛനമ്മമാര്‍ കൊച്ചിയില്‍ ഒത്തുചേര്‍ന്നു. ജീവിതം മുന്നോട്ടു നയിക്കാ നുള്ള ഊര്‍ജമായി തങ്ങളിലേക്കെത്തിയ കുരുന്നു കരങ്ങള്‍ ചേര്‍ത്തുപിടിച്ചാണ് അവരെത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ദത്തെടുക്കല്‍ നിയമപ്രകാരം സ്വന്തമാ ക്കിയ കുരുന്നുകളുമൊത്തുള്ള സന്തോഷങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും മറ്റുള്ളവരെയും ദത്തെടുക്കാന്‍ പ്രചോദിപ്പിക്കുകയുമായിരുന്നു ഇവര്‍ ഓരോരുത്തരുടെയും ലക്ഷ്യം. കേരള അഡോപ്റ്റീവ് ഫാമിലീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ദത്ത് കുടുംബസംഗമത്തിന് നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു.ജസ്റ്റിസ് കെ എബ്രഹാം മാത്യൂ സംഗമം ഉദ്ഘാടനം ചെയ്തു. അനാഥരായി കഴിയുന്ന കു ട്ടികളെ ദത്തെടുക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരണം. ഒരുഭാഗത്ത് കുട്ടികളില്ലാത്ത ദമ്പതികള്‍ കൂടുമ്പോള്‍ മറ്റൊരുഭാഗത്ത് അനാഥരായ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ദത്തെടുക്കുന്ന കുട്ടികളെ സ്‌നേഹത്തോടും വാല്‍സല്യത്തോടുംകൂടി വളര്‍ത്താന്‍ അച്ഛനമ്മമാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ബീന കുരുവിള, അഡ്വ. ഡയാസ്, ഫാ. തോമസ് പെരിക്കോടന്‍ എന്നിവര്‍ പങ്കെടുത്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ നിര്‍വഹിച്ചു. കുട്ടികളെ ദത്തെടുത്ത മാതാപിതാക്കള്‍ക്കായി ഡോ. അനിതാ മേരി നിക്കോളാസ് ക്ലാസുകളെടുത്തു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Next Story

RELATED STORIES

Share it