Alappuzha local

അനാഥബാല്യവും തെരുവുനായ ആക്രമണവും ചര്‍ച്ചയാക്കി 'പൂമാല'

കായംകുളം: അനാഥബാല്യവും തെരുവുനായ ആക്രമണവും ചര്‍ച്ചയാക്കി 'പൂമാല' നാടകം ഒന്നാമതെത്തി. ഗവ. ഗേള്‍സ് എച്ച്എസ്എസ് ചേര്‍ത്തലയാണ് യുപി വിഭാഗം മല്‍സരത്തില്‍ നാടകം വേദിയിലെത്തിച്ചത്.
മുത്തശ്ശിയുടെ സംരക്ഷണയില്‍ തെരുവില്‍ വളരുന്ന അനാഥ പെണ്‍കുട്ടിയുടെ ദു:ഖവും തെരുവുനായകളുടെ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെടുന്നതും ഇതോടെ മുത്തശ്ശി ഭ്രാന്തിയായി മാറുന്നതും നാടകം ചിത്രീകരിക്കുന്നു. സ്വാതി, ചേതന, അര്‍ച്ചന, അര്‍ച്ചന പി മേനോന്‍, നന്ദന എന്‍ എസ്, നന്ദന, സുരേഷ്, ഋതുവര്‍ണ, ആര്യ, ശ്രീലക്ഷ്മി, മീനാക്ഷി, ലൈജു എന്നിവര്‍ വേഷമിട്ടു. എറണാകുളം ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിയും ചന്തിരൂര്‍ ഫോക് ലോര്‍ റിസേര്‍ച്ച് സെന്ററിലെ ഗവേഷകനുമായ മണിക്കുട്ടനാണ് സംവിധാനവും രംഗസജ്ജീകരണവുമൊരുക്കിയത്. അധ്യാപകരായ ധനപാല്‍, സ്റ്റാലിന്‍ വി എ, സുനില്‍ കുമാര്‍, വി എന്‍ ശ്രീലത നേതൃത്വം നല്‍കി.  അതേസമയം 11 ഉപജില്ലകളില്‍ നിന്നായി ആറു നാടകങ്ങള്‍ മാത്രമെ അരങ്ങിലെത്തിയുള്ളൂ. നാടകങ്ങളുടെ മാറ്റ് കുറഞ്ഞതായി വിധികര്‍ത്താക്കളും വ്യക്തമാക്കി.
Next Story

RELATED STORIES

Share it