അനന്ത്‌നാഗില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19നു നടക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ക്രമസമാധാനപ്രശ്‌നംമൂലമാണ് അനന്ത്‌നാഗിലെ വോട്ടെടുപ്പ് നീട്ടിവച്ചിരുന്നത്. വോട്ടെടുപ്പു സംബന്ധിച്ച് കമ്മീഷന്‍ വിജ്ഞാപനം 25നു പുറപ്പെടുവിക്കും. മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് അനന്ത്‌നാഗില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണല്‍ 22നായിരിക്കും. മെയ് 16ന് ഉപതിരഞ്ഞെടുപ്പ് നടത്താനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. മണ്ഡലത്തിലെ ക്രമസമാധാനനില വോട്ടെടുപ്പിനു പറ്റിയതല്ലെന്നു സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നീട്ടിവച്ചത്. കമ്മീഷന്റെ തീരുമാനത്തെ പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സ് വിമര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it