അനധികൃത സ്വത്ത്: റെയില്‍വേ എന്‍ജിനീയര്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദിച്ചതിന് റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്കെതിരേ സിബിഐ കേസെടുത്തു. ഗുവാഹത്തിയിലെ ഗുണ്ടു സീനിയര്‍ ഡിവിഷനല്‍ മാനേജരായ എ സതീഷിനെതിരെയാണ് സിബിഐ കേസെടുത്തത്.
64.22 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. ദക്ഷിണ മധ്യമേഖല റെയില്‍വേ ഡിവിഷനല്‍ മാനേജരായിരിക്കെ 2008 ഏപ്രില്‍ ഒന്നു മുതല്‍ 2015 ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ സതീഷ് സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും അനധികൃതമായി സ്ഥാവര ജംഗമ വസ്തുക്കള്‍ സ്വന്തമാക്കി എന്ന് കണ്ടെത്തിയെന്ന് സിബിഐ വക്താവ് ആര്‍ കെ ഗദര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it