kannur local

അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി തുടങ്ങി

ഉരുവച്ചാല്‍: ഉരുവച്ചാലിലെ അനധികൃത പാര്‍ക്കിങ്ങിനെതിരേ പോലിസ് നടപടി തുടങ്ങി. അനധികൃത പാര്‍ക്കിങ് മൂലം ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പോലിസ് നടപടി കര്‍ശനമാക്കിയത്. നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലങ്ങളിലും റോഡിലും തോന്നിയതു പോലെ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ പോലിസ് സ്റ്റിക്കര്‍ പതിച്ചു.
റോഡിന്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വളവും ഇറക്കവുമുള്ള സ്ഥലത്ത് നിന്ന് ഇരുഭാഗത്തേക്കും കടന്നു പോവുന്ന വാഹനങ്ങള്‍ക്ക് ഭീക്ഷണിയായിരിക്കയാണ്. കഴിഞ്ഞ ദിവസം ബസ്സും പിക്കപ്പും കൂട്ടിയിടിച്ചതിന് കാരണമായത് ഇരു വശത്തെയും അനധികൃത പാര്‍ക്കിങാണ്. മൂന്ന് റോഡിനെ ബന്ധിക്കുന്ന ഉരുവച്ചാല്‍ ടൗണില്‍ അപകടം പതിവ് കാഴ്ചയാണ്.
ഉരുവച്ചാലില്‍ ഗതാഗത കുരുക്കും അപകടവും വര്‍ധിച്ചതോടെയാണ് മട്ടന്നൂര്‍ സിഐ ഉത്തംദാസ് ഹോംഗാര്‍ഡിനെ നിയമിച്ചത്. നിയമം പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പോലിസ് അറയിച്ചു.
Next Story

RELATED STORIES

Share it