kannur local

അനധികൃത പാര്‍ക്കിങും അമിത വേഗവും; മട്ടന്നൂര്‍ നഗരത്തില്‍ കാല്‍നട യാത്രികര്‍ അപകടഭീതിയില്‍

മട്ടന്നൂര്‍: നഗരത്തിലെ അനധി കൃത പാര്‍ക്കിങും സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടവും ഗതാഗതക്കുരുക്കും യാത്രക്കാരുടെ ജീവനു ഭീഷണിയാവുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് അനധികൃത പാര്‍ക്കിങിനും ബസ്സുകളുടെ മല്‍സരയോട്ടവും നിയന്ത്രിക്കാനും ട്രാഫിക് കമ്മിറ്റി യോഗത്തില്‍ തീരുമിനിച്ചിരുന്നെങ്കിലും ഇതുവരെപരിഹാരം കാണാനായില്ല. മട്ടന്നൂര്‍ ബസ്റ്റാന്‍ഡ് കവാടത്തിന്റെ ഇരുവശത്തും മെയിന്‍ റോഡില്‍ ഓട്ടോ പാര്‍ക്കിങ് അനുവദിച്ചതി ലും സ്റ്റാന്‍ഡിനുള്ളില്‍ ഇരുചക്ര വാഹന പാര്‍ക്കിങ് അനുവദിച്ചതും അപകടസാധ്യത വര്‍ധിക്കാന്‍ കാരണമായി. കഴിഞ്ഞ മാസം അഞ്ചിന് ചേര്‍ന്ന ട്രാഫിക് പരിഷ്‌കരണ യോഗത്തില്‍ ബസ് സറ്റാറ്റാന്‍ഡിനകത്ത് ചരക്ക് ലോറികള്‍ നിയന്ത്രിക്കുന്നതും മറ്റു വാഹനങ്ങള്‍ സ്റ്റാന്‍ഡിനകത്ത് പാര്‍ക്ക് ചെയ്യുന്നതും സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപടികളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
അടുത്ത കാലങ്ങളിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പ് പെയിന്റിങ് തൊഴിലാളിയായ യുവാവിനെ ബസ്സിടിച്ച് പരിക്കേറ്റിരുന്നു. ബസ് സ്റ്റാന്‍ഡിനകത്തെ അനധികൃത പാര്‍ക്കിങ് വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.
അമിത വേഗത്തില്‍ പാഞ്ഞെത്തുന്ന ബസ്സുകള്‍ വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായിട്ടും അധികൃതര്‍ വേണ്ട നടപടിയെടുക്കുന്നില്ലെന്നു ആക്ഷേപം ശക്തമാണ്.
പോലിസ് ഇടപെട്ട് മല്‍സരയോട്ടം നിയന്ത്രിക്കണമെന്നും സ്റ്റാന്‍ഡില്‍ പോലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it