Kottayam Local

അനധികൃത നിര്‍മാണംഅനധികൃത നിര്‍മാണം; വ്യാപാരി വ്യവസായി ഓഫിസ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ മെമ്മോ നല്‍കി

ഈരാറ്റുപേട്ട: നഗരസഭാ ആക്ട് പ്രകാരം ദൂരപരിധി ലംഘിച്ച് കെട്ടിട നിര്‍മാണം നടത്തുന്നത് നിര്‍ത്തിവെയ്ക്കണെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജനറല്‍ സെക്രട്ടറി പി സി അബ്ദുല്‍ ലത്തീഫിന് സറ്റോപ്പ് മെമ്മോ നല്‍കി.
നഗരസഭ ഓഫിസിനു സമീപം വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തോട് ചേര്‍ന്നു തന്നെ പുതുതായി നിര്‍മിക്കുന്ന കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ നിയമാനുസൃതം തന്നെയാണ് ബില്‍ഡിങ് പണിയുന്നതെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it