അനധികൃത നിയമനം അന്വേഷിക്കും: വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

ടി പി ജലാല്‍

മലപ്പുറം: വഖ്ഫ് ബോര്‍ഡില്‍ അനധികൃത നിയമനം നടക്കുന്നുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്ന് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മഞ്ചേരി വഖ്ഫ് ബോര്‍ഡില്‍ അനധികൃതമായി മൂന്നുപേരെ നിയമിച്ചതായുള്ള തേജസ് വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹംനിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമനം .

ഇതില്‍ത്തന്നെ വര്‍ഷങ്ങളായി സ്ഥിരപ്പെടാത്തവര്‍ സംസ്ഥാനത്തെ എല്ലാ വഖ്ഫ് ഓഫിസുകളിലുമുണ്ട്. പുതിയ റെഗുലേഷന്‍ ഉടന്‍ നടപ്പാക്കുന്നതോടെ നിയമനം സംബന്ധിച്ച ആശങ്ക അവസാനിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. അതേസമയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്ന ചിലര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കാറുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. സ്വന്തക്കാര്‍ക്കാണ് എംപ്ലോയ്‌മെന്റ് കാലാവധി നീട്ടിക്കൊടുക്കുന്നതെന്നും പുതിയ റഗുലേഷന്‍ നടപ്പാക്കുന്നതിനു മുന്നോടിയായാണ് അനധികൃത നിയമനം നടത്തുന്നതെന്നും ഇന്നലെ തേജസ് വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it