kannur local

അനധികൃത ക്വാറികള്‍ക്ക്  പ് മെമ്മോ നല്‍കിത്തുടങ്ങി

കണ്ണൂര്‍: എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അനധികൃത ക്വാറികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകള്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിത്തുടങ്ങി. പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട് ക്വാറി ഉടമകള്‍ക്ക് അനുകൂലമായുള്ള സുപ്രിംകോടതിയുടെ ഇടക്കാല വിധി വ്യക്തിഗത കേസിലായതിനാല്‍ ഇത് പരിഗണിക്കേണ്ടെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
അതേസമയം, പരിസ്ഥിതി അനുമതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയും വ്യക്തിഗത കേസിലാണെന്നാണ് ചെറുകിട ക്വാറി ഉടമകളുടെ വാദം. അഞ്ച് ഹെക്റ്ററില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണു റദ്ദാക്കിയത്. 2005ലെ ഖനനനിയമം കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 300 കരിങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 50 എണ്ണത്തിനു മാത്രമാണു പഞ്ചായത്ത് ഡി ആന്റ് ഒ ലൈസന്‍സുള്ളത്. ബാക്കിയെല്ലാം അനധികൃതമാണ്. കെഎംസിആര്‍ ചട്ടങ്ങളിലെ നിബന്ധനകള്‍ പാലിക്കാതെയാണ് അനുമതിയുള്ള ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. നിബന്ധനകള്‍ ലംഘിച്ചാല്‍ ക്വാറികള്‍ നിരുപാധികം അടച്ചുപൂട്ടണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യം മൈനിങ് ആന്റ് ജിയോളജി വകുപ്പ് പരിശോധിക്കാറില്ല. കൂടാതെ, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകളും എക്‌സ്‌പ്ലോസീവ് നിര്‍ദേശങ്ങളും ഭുരിപക്ഷം ക്വാറികളും പാലിക്കാറില്ല.
പുഴയുടെ ഉറവസ്ഥാനങ്ങളിലും തോടുകളിലും ചെങ്കുത്തായ മലഞ്ചെരുവിലും ആള്‍താമസത്തിനടത്തും മതിയായ പരിശോധനയില്ലാതെയാണ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത്. 2013നു ശേഷമുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാതപഠനം ആവശ്യമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുണ്ട്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് വരുത്തി ചെറുകിട ധാതുഖനന ചട്ടത്തിലെ 12ാം വകുപ്പില്‍ അഞ്ച് ഹെക്റ്റര്‍ വരെയുള്ള ഭൂമിയില്‍ ഖനനം നടത്താനുള്ള ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമല്ലെന്ന ഭേദഗതി കൊണ്ടുവന്നു. ഇത് ഭരണഘടനാ ലംഘനമാണെന്നു നിരീക്ഷിച്ച ഹൈക്കോടതി, എല്ലാ ഖനനത്തിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it