kozhikode local

അനധികൃത ക്വാറികള്‍ക്കെതിരേ നടപടി ശക്തമാക്കി

താമരശ്ശേരി: അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. കൂടത്തായി, കോടഞ്ചേരി വില്ലേജുകളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ചെങ്കല്‍ ക്വാറികളില്‍ താമരശ്ശേരി തഹസില്‍ദാര്‍ വി എം അഷ്‌റഫ് നടത്തിയ പരിശോധനയില്‍ നാലുവാഹനങ്ങള്‍ പിടിച്ചെടുത്തു. കോടഞ്ചേരി വേളങ്കോട് മലയില്‍ രണ്ടരയേക്കറോളം ഭൂമിയിലാണ് അനധികൃത ചെങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്.
പരിസ്ഥിത ലോലപ്രദേശത്തില്‍ ഉള്‍പ്പെട്ട ഭൂമിയിലാണ് വന്‍തോതില്‍ ഖനനം നടക്കുന്നത്. കല്ലുവെട്ട് യന്ത്രവും ടിപ്പറും പിടിച്ചെടുത്ത തഹസില്‍ദാര്‍ ഖനനം നിര്‍ത്തിവെക്കാനും നോട്ടീസ് നല്‍കി. കൂടത്തായി വില്ലേജിലെ ചെമ്മരുതായിയില്‍ അര ഏക്കറോളം ഭൂമിയിലാണ് അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നത്. ഇവിടെനിന്നും എക്‌സ്‌കവേറ്ററും ടിപ്പറും പിടിച്ചെടുത്തു. മലയോര മേഖലയിലെ അനധികൃത ക്വാറികള്‍ക്കെതിരേ നടപടി ശക്തമാക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
Next Story

RELATED STORIES

Share it