palakkad local

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍: സര്‍വേ നടപടികള്‍ പൂര്‍ത്തിയായി

ഒറ്റപ്പാലം: നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി, റവന്യൂ വകുപ്പിന്റെ ചുമതലയില്‍ നാല് ദിവസങ്ങളിലായി നടന്ന സര്‍വേയില്‍ അനധികൃത കൈയേറ്റങ്ങളും വ്യവസ്ഥയോടു കൂടിയ പട്ടയങ്ങള്‍ നല്‍കിയ ഭൂമിയെ കുറിച്ചുള്ള സര്‍വേയുമാണ് നടന്നത്.
നഗരത്തില്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഒഴിപ്പിക്കുന്ന ഓപറേഷന്‍ അനന്തക്ക് മുന്നോടിയായാണ് സര്‍വേ നടന്നത് ,പിഡിസി ബാങ്ക് മുതല്‍ ലക്ഷമി തിയേറ്റര്‍ വരെയുള്ള സ്ഥലങ്ങളാണ് അളന്ന് തിട്ടപ്പെട്ടത്തിയത്, പല സ്ഥങ്ങളിലും കൈയേറ്റം കണ്ടെത്തിയിട്ടുണ്ട.് ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്, റിപോര്‍ട്ട് തഹസില്‍ദാര്‍ക്ക് അടുത്ത ദിവസം നല്‍കും. ഒരാഴ്ചക്കുള്ളില്‍ എംഎല്‍എ യുടെ സാന്നിദ്ധ്യത്തില്‍ വ്യാപാരികളെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജനപ്രതിനിധികളെയു പങ്കെടുപ്പിച്ചു കൊണ്ടു ചര്‍ച്ച നടക്കും. സബ്ബ് കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കൈയേറ്റം നടന്നതായി കണ്ടെത്തുന്ന സ്ഥലങ്ങള്‍ വിട്ടു കൊടുക്കാമെന്ന് വ്യാപാരികള്‍ സമ്മതിച്ചിട്ടുണ്ട്, കെട്ടിടം ഒഴിയേണ്ടിവന്നാല്‍ ബദല്‍ സംവിധാനം കണ്ടെത്തണമെന്നതാണ് വ്യാപാരികളുടെ ആവശ്യം. നഗരസഭ മാര്‍ക്കറ്റ് സമുച്ഛയത്തില്‍ സ്ഥലം വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സബ്ബ് കലക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
തഹസില്‍ദാര്‍ എംഡി ലാലു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി വിജയഭാസ്‌കര്‍, എം പി ആനന്ദകുമാര്‍, താലൂക്ക് സര്‍വേയര്‍മാരായ എല്‍ മുകുന്ദന്‍, എസ്.ശ്രീകൃഷ്ണദാസ്, കെ രാമദാസ്, വില്ലേജ് ഓഫിസര്‍ ബി ഷാജി എന്നിവരാണ് സര്‍വേയ്ക്കു നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it