അനധികൃത ആയുധ നിര്‍മാണ കേന്ദ്രം കണ്ടെത്തി

ഗാന്ധിധം: ഗുജറാത്തിലെ കച്ച് ജില്ലയില്‍ അനധികൃത ആയുധ നിര്‍മാണശാല കണ്ടെത്തി. ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും നാലു നാടന്‍ ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കച്ചിലെ ബച്ചു നഗരത്തില്‍ ആയുധങ്ങളുമായി പിടിയിലായ രണ്ടു പേരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് അനധികൃത ആയുധ നിര്‍മാണ ശാല കണ്ടെത്തിയത്.
Next Story

RELATED STORIES

Share it