kasaragod local

അനധികൃതമായി സൂക്ഷിച്ച 140 ലോഡ് മണല്‍ പിടികൂടി

മഞ്ചേശ്വരം: കെദംമ്പാടിയില്‍ വീണ്ടും വന്‍ മണല്‍വേട്ട. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അനധികൃതമായി സൂക്ഷിച്ച 140 ലോഡ് മണല്‍ പിടികൂടി. കുമ്പള സിഐയുടെ നേതൃത്വത്തില്‍ പോലിസും റവന്യു അധികൃതരും നടത്തിയ പരിശോധനയിലാണ് മണല്‍ ശേഖരം കണ്ടെത്തിയത്.
ഈ ഭാഗത്ത് വ്യാപകമായി മണല്‍ക്കടത്ത് നടക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് മൂന്നുദിവസത്തോളമായി പോലിസും റവന്യു അധികൃതരും സ്ഥലം നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ കെദംമ്പാടിയിലെ ഏക്കറുകണക്കിനുവരുന്ന പറമ്പില്‍ അനധികൃത മണല്‍ ശേഖരം കണ്ടെത്തിയത്.
20 ഓളം ഏജന്റുമാരാണ് മണല്‍ക്കടത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് 25 ലക്ഷം രൂപയുടെ മണല്‍ ശേഖരം പിടികൂടിയിരുന്നു. കര്‍ണാടകയില്‍ നിന്ന് രാത്രികാലങ്ങളില്‍ മണല്‍ കൊണ്ടുവന്ന് കെദംമ്പാടിയില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് വന്‍ തുക ഈടാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുകയാണെന്ന് പോലിസ് പറഞ്ഞു. കര്‍ണാടക ചെക്ക്‌പോസ്റ്റില്‍ നിന്ന് മണല്‍ക്കടത്ത് സംഘത്തിന് വ്യാജ ബില്ലും ലഭിക്കുന്നതായും വിവരമുണ്ട്.
Next Story

RELATED STORIES

Share it