അധ്യാപകര്‍ സെന്‍സസ് പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: സെന്‍സസിന്റെ ഭാഗമായി എന്‍.പി.ആറില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ജോലി 30 ന് തന്നെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
അതിനാല്‍ സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍, അധ്യയനത്തെ ബാധിക്കാത്ത രീതിയില്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായി സെന്‍സസ് ജോലി പൂര്‍ത്തീകരിക്കണം.
ക്രിസ്തുമസ് അവധിക്കാലത്ത് ജോലി ചെയ്യേണ്ടിവരുന്ന ദിവസങ്ങള്‍ക്ക് പകരം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സെന്‍സസ് വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം അനുവദനീയമായ കോംപന്‍സേറ്ററി ലീവ് അനുവദിക്കും.
ഇന്ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അധ്യാപകര്‍ക്ക് 19 ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാം.
Next Story

RELATED STORIES

Share it