അധ്യാപകര്‍ക്ക് സസ്പെന്ഷന്
BY Sumeera SMR27 Nov 2015 3:59 AM GMT
Sumeera SMR27 Nov 2015 3:59 AM GMT
കൊടുങ്ങല്ലൂര്‍: വിനോദയാത്രയ്ക്കിടെ മദ്യലഹരിയില്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെയും തടയാന്‍ ശ്രമിച്ച അധ്യാപകനെയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി മനോജ്, വി കെ രാഗേഷ് എന്നിവര്‍ക്കെതിരേയാണ് നടപടി. വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ മനോജിനെ ഒരുമാസത്തേക്കും ഇതു തടയാന്‍ ശ്രമിച്ച രാഗേഷിനെ 15 ദിവസത്തേക്കുമാണ് സസ്പെന്‍ഡ് ചെയ്തത്.
ഈ മാസം 20നാണ് സ്കൂളില്‍നിന്ന് വിനോദയാത്ര പോയത്. യാത്രയ്ക്കിടെ മനോജ് മദ്യലഹരിയില്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച രാഗേഷിനെ മനോജ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥികളും മാതാപിതാക്കളും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് അധ്യാപകരെയും സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Next Story
RELATED STORIES
വീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTഅബ്ദുര്‍റഹീമിന്റെ മോചനത്തിനായി കുഞ്ഞുകരുതല്‍; സൈക്കിള്‍ വാങ്ങാന്‍...
12 April 2024 11:31 AM GMTകൊട്ടിയൂരില്‍ 20 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവം: ഒരാള്‍...
8 April 2024 11:26 AM GMTപാനൂര്‍ സ്ഫോടനം: പോലിസിനെതിരേ എം വി ഗോവിന്ദന്
8 April 2024 8:13 AM GMTപാനൂര്‍ സ്ഫോടനം: സമഗ്രാന്വേഷണത്തിലൂടെ ഗൂഢാലോചനയടക്കം...
6 April 2024 8:29 AM GMT