അധ്യാപകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടന്ന അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട് അനുസ്മരണത്തിന്റെ പേരില്‍ ഡല്‍ഹി സര്‍വകലാശാല അധ്യാപകരെ പീഡിപ്പിക്കുന്ന പോലിസ് നടപടി അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും അധ്യാപകരും. ചോദ്യം ചെയ്യലിന്റ പേരില്‍ പ്രഫസര്‍മാരായ ഡോ. അലി ജാവേദ്, പ്രഫസര്‍ നിര്‍മലാംശു മുഖര്‍ജി, ഡോ. വിജയ് സിങ് എന്നിവരെ പുലര്‍ച്ചെ മൂന്നു മണിവരെയെല്ലാം പോലിസ് സ്‌റ്റേഷനില്‍ നിര്‍ത്തി തുടര്‍ച്ചയായി പീഡിപ്പിക്കുകയാണ്. ദിവസവും 12 മണിക്കൂറൊക്കെയാണ് ചോദ്യം ചെയ്യല്‍. ഡോ. ത്രിപ്ത വാഹിയെ തിങ്കളാഴ്ച കാലത്ത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് വൈകീട്ടാണ് വിട്ടയച്ചത്.
പ്രമുഖര്‍ പങ്കെടുത്ത ഈ പരിപാടിയെ രാജ്യവിരുദ്ധ സെമിനാറായി മുദ്രകുത്താനുള്ള ശ്രമമാണ് നടക്കുന്നത്. താന്‍ പരിപാടിയുടെ സംഘാടകന്‍ അല്ലായിരുന്നുവെന്ന് അലി ജാവേദ് പോലിസിനോടും പ്രസ്‌ക്ലബ്ബ് അധികൃതരോടും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയാണ് രാജ്യത്തെ പരമപ്രധാനമെന്നാണ് ചടങ്ങില്‍ എല്ലാവരും സംസാരിച്ചത്. ഭരണഘടനയ്ക്കനുസൃതമായി കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നായിരുന്നു എല്ലാവരും ആവശ്യപ്പെട്ടത്. അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയായി യോഗത്തില്‍ ആരും ചിത്രീകരിച്ചിട്ടില്ല. ഇന്ത്യയിലെ പൗരന്‍മാര്‍ എന്ന നിലയില്‍ കശ്മീരികള്‍ക്കും അവരുടെ നിലപാട് വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
അധ്യാപകരെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ഇങ്ങനെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും അധ്യാപകരും ഉള്‍പ്പെടെ പ്രമുഖര്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന പറയുന്നു.
Next Story

RELATED STORIES

Share it