Flash News

അധ്യാപകരെ ഞെട്ടിച്ച പരീക്ഷാ തട്ടിപ്പ്, ഗുജറാത്തിലെ വിരുതന്റെ ആധുനിക ടെക്‌നിക്

അഹമ്മദാബാദ് : കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു പരീക്ഷാതട്ടിപ്പിന്റെ കഥയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്. പരീക്ഷ എഴുതുന്നതിനിടയില്‍ത്തന്നെ ചുവന്ന മഷി കൊണ്ട് സ്വയം മാര്‍ക്കിട്ട് ഗുജറാത്തിലെ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി 'മാതൃകയായി'. ഇക്കണോമിക്‌സ് പരീക്ഷയ്ക്കിടെ സ്വന്തം ഉത്തരക്കടലാസിലെ ചോദ്യങ്ങള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയാണ് ഹര്‍ഷദ് സര്‍വൈയ്യ എന്ന വിദ്യാര്‍ഥി അധ്യാപകരുടെ 'ജോലിഭാരം കുറച്ചത'.

ഉത്തരക്കടലാസ് പരിശോധിച്ച അധ്യാപകസംഘമാകട്ടെ, തട്ടിപ്പ് തിരിച്ചറിഞ്ഞതുമില്ല. ഒടുവില്‍ ക്രമക്കേട് കണ്ടുപിടിച്ചതോടെ വിദ്യാര്‍ഥിയുടെ പേരില്‍ മാത്രമല്ല, മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്കെതിരെയും നടപടിയെടുക്കാനൊരുങ്ങുകയാണ് പരീക്ഷാബോര്‍ഡ്.
മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരെ കബളിപ്പിക്കാന്‍ വളരെ തന്ത്രപൂര്‍വമായാണ് വിദ്യാര്‍ഥി തട്ടിപ്പ് നടത്തിയത്. പരീക്ഷാപേപ്പറില്‍ ഉത്തരങ്ങള്‍ക്ക് നേരെ ചുവന്ന മഷികൊണ്ട് മാര്‍ക്കിട്ടുവെങ്കിലും സംശയം തോന്നാതിരിക്കാന്‍ ആകെ കിട്ടിയമാര്‍ക്ക് രേഖപ്പെടുത്താതെവിട്ടു. ഏഴുപേരടങ്ങുന്ന അധ്യാപകസംഘമാണ് മൂല്യനിര്‍ണയം നടത്തിയത്. ഇവര്‍ ഉത്തരക്കടലാസില്‍ എഴുതിക്കണ്ട മാര്‍ക്കുകള്‍ കൂട്ടിനോക്കുക മാത്രമാണ് ചെയ്തത് എന്നതിനാല്‍ തട്ടിപ്പ് കണ്ടെത്തിയില്ല. എന്നാല്‍ നൂറില്‍ നൂറ് കിട്ടിയതോടെ മൂല്യനിര്‍ണയ സോഫ്റ്റ് വേറാണ് തട്ടിപ്പ് കണ്ടെത്തിയത്. ജ്യോഗ്രഫി പരീക്ഷയ്ക്കിടെ ഇതേ തന്ത്രം പയറ്റിയെങ്കിലും ടീച്ചര്‍ക്ക് അസ്വാഭാവികത തോന്നിയതിനാലാകണം തട്ടിപ്പ് വിജയിച്ചില്ല. അതുകൊണ്ടു തന്നെ 34 മാര്‍ക്കേ പയ്യന് സ്വ്ന്തം പേപ്പറിലെ ഉത്തരങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചുള്ളൂ.

[related]
Next Story

RELATED STORIES

Share it