Kollam Local

അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം; റോഡ് സുരക്ഷ ഇനിയും ചര്‍ച്ചയായിട്ടില്ല

പുനലൂര്‍: അധ്യയന വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗതാഗത സംവിധാനത്തിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. എല്‍പി സ്‌കൂളുകളുള്‍പ്പെടെ ഇരുപതോളം സ്‌കൂളുകളാണ് പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായുള്ളത്. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെയും യാത്രക്കരെയും കൊണ്ട് റോഡുകളില്‍ തിരക്കേറും. അപകടങ്ങള്‍ പതിവായ പുനലൂര്‍ കെഎസ്ആര്‍ടിസി ജങ്ഷനില്‍ സീബ്ര ലൈനുകള്‍ ഇതുവരെ നടന്നിട്ടില്ല. വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല . മൂന്നു റോഡുകളുടെ സംഗമ സ്ഥാനമായ കെഎസ്ആര്‍ടിസി ജങ്ഷനില്‍ നില്‍ക്കാതെയുള്ള വാഹനപ്രവാഹവും ട്രാഫിക് സംവിധാനത്തിലെ പോരായ്മയുമാണ് മിക്കപ്പോഴും അപകടകാരണങ്ങളാവുന്നത്. അശ്രദ്ധമായും അല്ലാതെയും റോഡ് മുറിച്ചു കടക്കുന്ന യാത്രികരാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോ കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ മിക്ക സമയത്തും തിരക്കാണ്. എന്നാല്‍ ഗതാഗത നിയന്ത്രണനത്തിനായി ഒരു ഹോം ഗാര്‍ഡിനെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. മുമ്പ് റോഡിനു കുറുകെ വരച്ചിരുന്ന സീബ്ര ലൈനുകള്‍ ഇപ്പോള്‍ മാഞ്ഞുപോയിരിക്കുകയാണ്. ഇതുമൂലം കാല്‍നട യാത്രികര്‍ റോഡ് മുറിച്ചു കടക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പോസ്റ്റ് ഓഫിസ് ജങ്ഷന്‍, ചെമ്മന്തൂര്‍ എന്നിവിടങ്ങളിലും ഇതേ ഗതാഗത പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ട്രാഫിക് പരിഷ്‌കരണത്തിനു മുന്നിട്ടിറങ്ങാന്‍ പോലിസും നഗരസഭാ അധികൃതരും ശ്രമിച്ചിട്ടില്ല.
Next Story

RELATED STORIES

Share it