kozhikode local

അധ്യക്ഷ പദവി അലങ്കരിക്കാന്‍  കക്കട്ടിലില്ല; ദേശീയ സെമിനാര്‍ മാറ്റിവച്ചു

തേഞ്ഞിപ്പലം: അക്ബര്‍ കക്കട്ടില്‍ അധ്യക്ഷനായി നടക്കേണ്ടിയിരുന്ന ദേശീയ സെമിനാര്‍ മാറ്റിവച്ചു. കക്കട്ടില്‍ നിശ്ചയിച്ചിരുന്ന അവസാന പരിപാടിയായിരുന്നു മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ദേശീയ സെമിനാര്‍. കോളജിലെ മലയാളവിഭാഗവും സാഹിത്യഅക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ അധ്യക്ഷനായിരിക്കേണ്ടത് അക്ബര്‍ കക്കട്ടിലായിരുന്നു. കക്കട്ടിലിന്റെ വേര്‍പാടില്‍ കാലിക്കറ്റ് വി സി ഡോ. കെ മുഹമ്മദ് ബഷീര്‍, പി വി സി പ്രഫ. കെ മോഹന്‍, രജിസ്ട്രാര്‍ ടി എ അബ്ദുല്‍ മജീദ് അനുശോചിച്ചു.
Next Story

RELATED STORIES

Share it