അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷം കനക്കുന്നു; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങളും യുവജന പ്രസ്ഥാനങ്ങളും ഇസ്രായേലിനെതിരായി വെള്ളിയാഴ്ച രോഷത്തിന്റെ ദിവസമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. നാല് ഇസ്രായേലികളുടെയും ഒരു ഫലസ്തീനിയുടെയും മരണത്തിനിടയാക്കിയ സംഘര്‍ഷത്തിനു പിന്നാലെയാണ് രോഷത്തിന്റെ ദിവസമായി ആചരിക്കാന്‍ ആഹ്വാനമുണ്ടായത്.
തെല്‍അവീവിലെ ജൂതദേവാലയത്തില്‍ ഫലസ്തീനി നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബെത്‌ലഹേമിനടുത്ത് ഒരു ഫലസ്തീന്‍ പൗരന്‍ കാറുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 10ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇസ്രായേല്‍ സൈന്യത്തിനെതിരേ സമരം ശക്തിപ്പെടുത്താനും സംഘടനകള്‍ ആഹ്വാനം ചെയ്തു. ഗ്രീന്‍ ലൈനിനകത്തെ നിരോധിക്കപ്പെട്ട ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹെബ്രോണ്‍ പ്രവിശ്യയില്‍ ജുമുഅ നമസ്‌കാരത്തിനു ശേഷം നടക്കുന്ന റാലിയില്‍ എല്ലാ പ്രദേശവാസികളും അയല്‍ഗ്രാമവാസികളും പങ്കെടുക്കാനും ഹമാസ് ആഹ്വാനം ചെയ്തു. ഖല്‍ഖലിയ്യാ പ്രവിശ്യയില്‍ കൊല്ലപ്പെട്ട റഷാ ഉവൈസിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കും വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു.
അതിനിടെ, നബുലസ് പട്ടണത്തിലെ നിരവധി ചെക്‌പോയിന്റുകള്‍ ഇസ്രായേല്‍ സൈന്യം അടച്ചു. മേഖലയില്‍ ഫലസ്തീനികള്‍ക്കു നേരെ യഹൂദ കുടിയേറ്റക്കാര്‍ അക്രമം അഴിച്ചുവിട്ടതോടെയാണ് ചെക്‌പോയിന്റുകള്‍ അടച്ചത്.
Next Story

RELATED STORIES

Share it