Alappuzha local

അധികൃതര്‍ക്ക് നിസ്സംഗത; യാത്രാ ദുരിതത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍

എടത്വാ: യാത്രാ ദുരിതത്തില്‍ പൊറുതിമുട്ടിയ വിദ്യാര്‍ഥികള്‍ക്ക് മറുകര തേടാന്‍ നരകയാതന. ചെറുതന ഗ്രാമപ്പഞ്ചായത്ത് ആയാപറമ്പ്-പാണ്ടി നിവാസികളും, തകഴി എട്ടാം വാര്‍ഡിലെ ചെക്കിടിക്കാട് നിവാസികളുമാണ് കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത്.
കുട്ടനാട്-ഹരിപ്പാട് മണ്ഡലങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന വീതിയേറിയ പാണ്ടി പുത്തനാറ് കടക്കുന്നത് മുതലാണ് വിദ്യാര്‍ഥികളുടെ ദുരിതം ആരംഭിക്കുന്നത്. പാണ്ടി ജെട്ടിമുതല്‍ ചെക്കിടിക്കാട് മില്‍മ ജങ്ഷന്‍ വരെ എത്തണമെങ്കില്‍ കടുത്ത നരകയാതന അനുഭവിക്കേണ്ട ി വരും. പുനര്‍ നിര്‍മാണം നടക്കാതെ നൂറ്റാണ്ടുകള്‍ പിന്നിട്ട ഒറ്റയടി പാതയും, തെങ്ങുതടി പാലവും കടന്നുവേണം വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തിച്ചേരാന്‍.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എടത്വാ-തകഴി സംസ്ഥാന പാതയുടെ ആദ്യത്തെ ഇടറോഡായി പിഡബ്ല്യുഡി ഏറ്റെടുത്ത ചെക്കിടിക്കാട്-പാണ്ടി-ആയാപറമ്പ്-ഹരിപ്പാട് റോഡിനാണ് ഈ ദുര്‍ഗതി. റോഡ് നിര്‍മാണം പി.ഡബ്ല്യുഡി ഏറ്റെടുത്ത കാലത്ത് രാഷ്ട്രീയ വൈര്യവും, കുടുംബ പ്രശ്‌നവും നിര്‍മാണത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീട് നിര്‍മാണം ആവശ്യപെട്ട് ജനങ്ങള്‍ പലതവണ പരാതി നല്‍കിയെങ്കിലും ജനപ്രതിനിധികള്‍ വേണ്ടത്ര താല്‍പര്യം എടുത്തില്ല.
വെള്ളം കെട്ടിക്കിടക്കുന്ന റോഡിലെ കുണ്ടും കുഴിയും, ജീര്‍ണിച്ച തടിപാലവും യാത്രക്കാര്‍ക്ക് അപകടങ്ങളാണ് സമ്മാനിക്കുന്നത്. അടിയന്തിര ഘട്ടത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കന്‍ വള്ളങ്ങള്‍ ആശ്രയിക്കണം. യാത്രാദുരിതത്താല്‍ ഓറ്റപെട്ട ഗ്രാമത്തില്‍ അപകടവും അപകടമരണവും നിത്യസംഭവമാണ്.
Next Story

RELATED STORIES

Share it