Kottayam Local

അധികൃതരുടെ പിടിപ്പുകേട്: കോട്ടയം മെഡി. കോളജിന് ഒരു കോടി നഷ്ടമായി

ആര്‍പ്പൂക്കര: ഒരു കോടി രൂപയുടെ ഫണ്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ അധികൃതരുടെ പിടിപ്പുകേടുമൂലം നഷ്ടപ്പെട്ടതായി ആക്ഷേപം. ആധുനിക എക്‌സ്‌റേ മിഷന്‍ അടക്കം വിവിധ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് യഥാസമയം ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയതിന്റെ വിശദീകരണം തേടി ഡിഎംഇ ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തും.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ട ഫണ്ടും വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ വാങ്ങാനുമായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടാണ് യഥാസമയം വിനിയോഗിക്കാതിരുന്നത്. അത്യാഹിത വിഭാഗത്തില്‍ ആധുനിക സൗകര്യമുള്ള എക്‌സ്‌റേ മെഷീന്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കിയിരുന്നെങ്കിലും തുടര്‍നടപടി വൈകിയതിനാല്‍ മെഷീന്‍ വാങ്ങാനായില്ല. ഇനി പുതിയ ടെന്‍ഡര്‍ വിളിച്ച് മെഷീന്‍ വാങ്ങാന്‍ മാസങ്ങള്‍ വേണ്ടിവരും. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമായി പറയുന്നത്.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അനുവദിക്കപ്പെട്ട ഫണ്ടുകള്‍ വിനിയോഗിക്കുന്ന കാര്യത്തില്‍ ഏറ്റവും പിന്നിലാണു കോട്ടയം മെഡിക്കല്‍ കോളജ് എന്ന് മറ്റൊരു ഉന്നത അധികാരി പറഞ്ഞു.
Next Story

RELATED STORIES

Share it