അധികാരമേല്‍ക്കാത്ത ഭരണസമിതികള്‍; സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നവംബര്‍ 12നു ശേഷം കാലാവധി പൂര്‍ത്തിയാക്കുന്ന തദ്ദേശഭരണ സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ തിയ്യതിയും അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് തിയ്യതിയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് നല്‍കി.
നവംബര്‍ 16നും 19നും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞ സ്ഥാപനങ്ങളില്‍ നവംബര്‍ 25ന് അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് നടക്കും. അധ്യക്ഷന്‍മാരുടെ സത്യപ്രതിജ്ഞ രാവിലെ 11നും ഉപാധ്യക്ഷന്‍മാരുടേത് ഉച്ചയ്ക്കുശേഷം രണ്ടിനുമാണ് നടക്കുക.
ഇരട്ടയാര്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ 30 രാവിലെ 10.30നും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി ഗ്രാമപ്പഞ്ചായത്തുകളിലേത് ഡിസംബര്‍ ഒന്ന് രാവിലെ 10.30നും നടത്തും.
സത്യപ്രതിജ്ഞയ്ക്ക് വരണാധികാരിയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഇരട്ടയാര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി നവംബര്‍ 29ന് അവസാനിക്കും. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി ഗ്രാമപ്പഞ്ചായത്തുകളില്‍ നവംബര്‍ 30നാണ് കാലാവധി അവസാനിക്കുക.
Next Story

RELATED STORIES

Share it