Gulf

അധികാരത്തിന്റെ തണലില്‍ ഹിന്ദുത്വര്‍ ഉയര്‍ത്തുന്ന ഭീഷണി ഗൗരവമേറിയത്: എ സഈദ്

അധികാരത്തിന്റെ തണലില്‍ ഹിന്ദുത്വര്‍ ഉയര്‍ത്തുന്ന ഭീഷണി ഗൗരവമേറിയത്: എ സഈദ്
X
a sayeed
മനാമ: അധികാരത്തിന്റെ തണലില്‍ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി ഏറെ ഗൗരവമേറിയതാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്തെ വികസന അജണ്ടയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വ്യതിച്ചലിച്ചു.

isf
ദേശീയ ചിഹ്നങ്ങള്‍ പോലും ചോദ്യം ചെയ്യപെടുകയും മതനിരപേക്ഷത എന്ന രാജ്യത്തിന്റെ മൗലികാവാകാശത്തെ നീക്കം ചെയ്യാനുള്ള ചര്‍ച്ച നടക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ബഹറൈനില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഈദ്. ഗാന്ധിജിയുടെ ചരമവാര്‍ഷിക ദിനമായ ജനുവരി 30 ന് 'ശൗര്യ ദിനം' ആഘോഷിക്കാനുള്ള ചങ്കൂറ്റം കാണിക്കുകയും ഗാന്ധിജിയുടെ കൊലപാതകിയായ ഗോഡ്‌സെയുടെ സ്മരണാര്‍ത്ഥം ക്ഷേത്രം പണിയാന്‍ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നു.

ആദിവാസികളും, ദലിതുകളും, മുസ്ലിംകളുമാണ് രാജ്യത്തെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും വിവേചനം നേരിടുന്നവരുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു. തമിഴ്‌നാട് ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് രാംനാട്, അഹമ്മദ് ഇബ്രാഹിം, ചെന്നൈ, ബഹ്‌റൈന്‍ ഇന്ത്യ ഫ്രട്ടേര്‍നിറ്റി ഫോറം പ്രസിഡന്റ് ഷാനവാസ്, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ജമാല്‍ മോഹിയുദീന്‍, ആലേ അഹമ്മദ്,അന്‍വര്‍ പി, റഫീക്ക് തൃശൂര്‍, ഹുസൈന്‍ തമിഴ്‌നാട്, ഇര്‍ഷാദ് കര്‍ണ്ണാടക, കേരള ചാപ്റ്റര്‍ പ്രസിഡന്റ് യൂസഫ് പി വി, മുഹമ്മദ് ഇബ്രാഹീം ആന്ധ്ര പ്രദേശ് സംസാരിച്ചു.

[related]
Next Story

RELATED STORIES

Share it