Alappuzha local

അധാര്‍മികതക്കെയ്തിരേ മഹല്ലുകളുടെ ഇടപെടല്‍ അനിവാര്യം: ഡോ. എം കെ മുനീര്‍

ആലപ്പുഴ: പുതിയ ലോകത്ത് ധാര്‍മികത ഇല്ലാതായിക്കൊണ്ടിരിക്കുന്ന നവ പരിസരങ്ങളില്‍ മഹല്ലുകള്‍ ക്രിയാത്മകമായി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേരള പഞ്ചായത്ത് മന്ത്രി എം കെ മുനീര്‍. സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തില്‍ 'നമ്മുടെ മഹല്ല്' സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം മഹല്ലുകളില്‍ ഭരണകര്‍ത്താക്കളാവുന്നതിന് പകരം ജനങ്ങളെ ധാര്‍മികതയിലേക്ക് കൊണ്ട് വരാവുന്ന പ്രവര്‍ത്തനങ്ങളാണ് മഹല്ലുകളില്‍ നടത്താന്‍ ശ്രമിക്കേണ്ടത്. അത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള സമസ്തയുടെ ശാസ്ത്രീയവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്ന് എം കെ മുനീര്‍ പറഞ്ഞു.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി വിശിഷ്ടാതിഥിയായിരുന്നു. 'നമ്മുടെ ആചാരങ്ങള്‍' 'മദ്ഹബുകള്‍' 'തസ്‌കിയത്തിന്റെ എന്നീ വിഷയങ്ങില്‍ യഥാക്രമം മുഹമ്മദ് ജിഫ്രി തങ്ങള്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, സലാം ബാഖവി മുംബൈ സംസാരിച്ചു.
യു ഷാഫി ഹാജി ചെമ്മാട് മഹല്ല് ശാക്തീകരണത്തിന്റെ കര്‍മരേഖ സദസ്സിന് മുമ്പാകെ അവതരിപ്പിച്ചു.
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളും ആചാരങ്ങളും ചോദ്യം ചെയ്യുന്ന രൂപത്തില്‍ മഹല്ലുകളില്‍ നിലനില്‍ക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്നും അത്തരക്കാരില്‍ നിന്നു പൊതുജനങ്ങളെ രക്ഷപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും വിഷയാവതാരകന്‍ അഭിപ്രായപ്പെട്ടു.
കൊട്ടപ്പുറം അബ്ദുല്ല മുസ്‌ല്യാര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, അബൂബകര്‍ ഹുദവി മലയമ്മ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
കോഴിക്കോട് വലിയ ഖാളി നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ ജമലുല്ലൈല്‍, മാണൂര്‍ അഹ്മദ് മുസ്‌ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല സംബന്ധിച്ചു.
Next Story

RELATED STORIES

Share it