Flash News

അത്യുഷ്ണം : രാജ്യത്ത് നൂറ്റിയറുപതിലേറെപ്പേര്‍ മരിച്ചു

അത്യുഷ്ണം :  രാജ്യത്ത് നൂറ്റിയറുപതിലേറെപ്പേര്‍ മരിച്ചു
X
heat-wave

ന്യൂഡല്‍ഹി : കനത്ത ചൂടിനെത്തുടര്‍ന്ന് ഉടലെടുത്ത ഉഷ്ണക്കാറ്റില്‍ രാജ്യത്ത് നൂറ്റിഅറുപതിലേറെപ്പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് റിപോര്‍ട്ടുകള്‍. മരണം 100ലേറെവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്ക്.  തെലങ്കാനയില്‍ 45 ും ഒഡിഷയില്‍ 43ും ആന്ധ്രയില്‍ 17ഉം പേര്‍  മരിച്ചതായാണ് പുറത്തുവരുന്ന കണക്കുകള്‍. മരിച്ചവരിലേറെയും തൊഴിലാളികളും കര്‍ഷകരുമാണ്.
രാജ്യത്ത് ഏറ്റവുമധികംചൂട് അനുഭവപ്പെടുന്ന തെലങ്കാനയില്‍ 2006ന് ശേഷമുള്ള ഏറ്റവും കനത്ത താപനിലയാണ് അനുഭവപ്പെടുന്നതെന്ന് ഇന്ത്യന്‍ മിറ്റീരിയോളജിക്കല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ വൈ കെ റെഡ്ഡി പറഞ്ഞു. തെലങ്കാനയില്‍ ചൂടുമൂലമുള്ള മരണങ്ങള്‍ ഇനിയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളോട് കഴിയുന്നതും പുറത്തിറങ്ങാതിരിക്കണമെന്ന്് നിര്‍ദേശം നല്‍കിയിട്ടുള്ളതായും റെഡ്ഡി പറഞ്ഞു.
കനത്ത ചൂടിനെത്തുടര്‍ന്ന് ഒഡിഷയില്‍ ഈ മാസം 26വരെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചൂടു കുറയുവാനുള്ള സാധ്യതയില്ലാത്തതിനാല്‍ അവധി നീട്ടേണ്ടി വരുമെന്നാണ് സൂചനകള്‍. ആന്ധ്രയില്‍ ജനങ്ങള്‍ക്ക് ചൂടിനെ നേരിടാന്‍ മോരുംവെള്ളവും ശുദ്ധജലവും ഉള്‍പ്പടെയുള്ളവ സര്‍ക്കാര്‍ വിതരണമാരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it