kannur local

അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍തൈകള്‍ക്കായി വെളിമാനത്ത് നഴ്‌സറി ഒരുങ്ങുന്നു

ഇരിട്ടി: കേന്ദ്ര നാളികേര വികസന ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കൈരളി നാളികേര ഉല്‍പാദക ഫെഡറേഷന്റെ നേതൃത്വത്തില്‍ മികച്ചയിനം തെങ്ങിന്‍തൈകള്‍ ഉറപ്പുവരുത്തുന്നതിനായി ആറളം പഞ്ചായത്തിലെ വെളിമാനത്ത് അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍തൈകള്‍ക്കായി നഴ്‌സറി ഒരുങ്ങുന്നു.
തിരഞ്ഞെടുക്കപ്പെട്ട അംഗീകൃത തോട്ടങ്ങളില്‍നിന്ന് അത്യുല്‍പാദന ശേഷിയുള്ളതും കുറഞ്ഞ കാലയളവില്‍ കായ്ക്കാന്‍ തുടങ്ങുന്നതും ഉയരം കുറഞ്ഞതും കൊപ്രയുടെയും എണ്ണയുടെയും അളവ് കൂടുതല്‍ ലഭിക്കുന്നതുമായ പതിനായിരം തെങ്ങിന്‍ തൈകളാണ് ആദ്യഘട്ടത്തില്‍ തയ്യാറാക്കുന്നത്.
വിത്തുപാകല്‍ ഉദ്ഘാടനം കൈരളി നാളികേര ഉല്‍പാദക ഫെഡറേഷന്‍ പ്രസിഡന്റ് വി കെ ജോസഫ് നിര്‍വഹിച്ചു. സുഭാഷ് വള്ളോപ്പള്ളി അധ്യക്ഷത വഹിച്ചു.
ആറളം കൃഷി ഓഫിസര്‍ ടി വൈ വിജയന്‍, പഞ്ചായത്ത് മെംബര്‍ ജോഷി മാത്യു, അബ്രഹാം കല്ലമ്മാരി, ജോസഫ് വലിയപറമ്പില്‍, അഡ്വ. കെ ജെ ജോസഫ്, വി എസ് വര്‍ഗീസ്, സന്തോഷ് കിഴക്കെ പടവത്ത്, വര്‍ക്കി കോലാക്കല്‍, കെ കെ വിനോദ്, അബ്രഹാം ചിറക്കുഴി, പി നിധിഷ സംസാരിച്ചു.
Next Story

RELATED STORIES

Share it