Business

അത്ഭുത പരസ്യവുമായി എക്‌സറ്റന്‍ഡഡ് വീല്‍ ബേസ്

അത്ഭുത പരസ്യവുമായി എക്‌സറ്റന്‍ഡഡ് വീല്‍ ബേസ്
X
Bentley-Mulsanne-Extended-

അത്ഭുതപ്പെടുത്തുന്ന പരസ്യവുമായി ബെന്റ്‌ലി മുസ്സാന്റെ പുതിയ മോഡലായ എക്‌സറ്റന്‍ഡഡ് വീല്‍ ബേസ്. ഒറ്റ നോട്ടത്തില്‍ കാലഫോര്‍ണിയയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിന്റെ ചിത്രം. എന്നാല്‍ സൂം ചെയ്ത് നോക്കിയാലാണ് പരസ്യത്തിലെ അത്ഭുതം മനസ്സിലാവുക.

kalephorniya-bridge
പാലത്തിലൂടെ  സഞ്ചരിക്കുന്ന എക്‌സറ്റന്‍ഡഡ് വീല്‍ ബേസ് കാണണമെങ്കില്‍ ചിത്രം സൂം ചെയ്ത് നോക്കണം. കാറിന്റെ സീറ്റിലെ ബെന്റ്‌ലി ലോഗോ വരെ വളരെ വ്യക്തമായി കാണാവുന്ന വിധത്തിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.70 പ്രത്യേക ചിത്രങ്ങള്‍ യോജിപ്പിച്ചാണ് വിസ്മയമായ ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

53,000 മെഗാപിക്‌സലുള്ള ചിത്രം  പ്രിന്റ് ചെയ്താല്‍ അതിന് ഒരു ഫുട്‌ബോള്‍ മൈതാനത്തോളം വലിപ്പമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ സൈമണ്‍ സ്റ്റോക്കാണ് ചിത്രങ്ങള്‍ എടുത്തത്.





Next Story

RELATED STORIES

Share it