ernakulam local

അത്താണി പറമ്പ് കോളനി: 35 കുടുംബങ്ങള്‍ക്കു പട്ടയം അനുവദിച്ചു

കിഴക്കമ്പലം: വില്ലേജില്‍പ്പെട്ട അത്താണിപറമ്പ് കോളനിയിലെ 14 കുടുംബങ്ങള്‍ക്ക് അനുവദിച്ച പട്ടയം മന്ത്രി അടൂര്‍ പ്രകാശ് വിതരണം ചെയ്തു. ചടങ്ങില്‍ വി പി സജീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷതവഹിച്ചു.
കഴിഞ്ഞ നാല്‍പതുവര്‍ഷക്കാലമായി താമസിച്ചുവന്നിരുന്ന കോളനി നിവാസികള്‍ക്ക് പട്ടയം ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടിലായിരുന്നു. പിവിഐപിയുടെ കൈവശത്തിലിരുന്ന ഭൂമി പതിച്ചുനല്‍കുന്നതിലുണ്ടായ നിയമതടസ്സംമൂലം കോളനി നിവാസികള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി ബുദ്ധിമുട്ടുകയായിരുന്നു. വി പി സജീന്ദ്രന്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പട്ടയം നല്‍കുന്നതിനാവശ്യമായ നടപടികള്‍ റവന്യൂവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി മന്ത്രിസഭ തീരുമാനം കൈക്കൊണ്ട് പട്ടയം നല്‍കുകയായിരുന്നു. കോളനിനിവാസികള്‍ പിന്നാക്ക പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായതിനാല്‍ സൗജന്യമായാണ് പട്ടയം അനുവദിച്ചുനല്‍കിയതെന്ന് എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ കുന്നത്തുനാട് താലൂക്കിലെ 35 കുടുംബങ്ങല്‍ക്ക് പട്ടയവും കൈവശരേഖയും നല്‍കി. ചടങ്ങില്‍ എഡിഎം സജന്‍, ആര്‍ഡിഒ മൂവാറ്റുപുഴ വി ആര്‍ മോഹനന്‍ പിള്ള, അഡീഷനല്‍ തഹസില്‍ദാര്‍ വര്‍ക്കി ജോസഫ്, കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഏലിയാസ് കാരിപ്ര, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it