അതിസമ്പന്നരുടെ ബജറ്റെന്ന് സുധീരന്‍

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അതിസമ്പന്നരെയും കോര്‍പറേറ്റുകളെയുമാണ് സഹായിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവേളയിലെ പ്രഖ്യാപനങ്ങള്‍ കേവലം പാഴ്‌വാക്കായെന്ന് ബജറ്റ് വ്യക്തമാക്കുന്നു. റബര്‍, നാളികേര കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്തത് നിരാശാജനകമാണ്. ആദിവാസിക്ഷേമത്തിനുള്ള സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രം കണക്കിലെടുത്തില്ല. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലില്ല. കാടടച്ചു വെടിവയ്ക്കുന്നതുപോലെ പല പ്രഖ്യാപനങ്ങളും ബജറ്റില്‍ നടത്തിയതല്ലാതെ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it