Flash News

അതിവേഗറയില്‍പ്പാതയ്ക്കായി വാദമുഖങ്ങളുമായി ശ്രീധരന്‍

അതിവേഗറയില്‍പ്പാതയ്ക്കായി വാദമുഖങ്ങളുമായി ശ്രീധരന്‍
X
SREEDHARANnew

തിരുവനന്തപുരം : അതിവേഗ റയില്‍പ്പാതയ്ക്കായി ശക്തമായ വാദമുഖങ്ങളുമായി  ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ രംഗത്ത്. പാത വന്നാല്‍ കേരളത്തിലെ റോഡപകട മരണങ്ങളില്‍ 30% കുറയ്ക്കാന്‍ കഴിയുമെന്നും ഓരോവര്‍ഷവും ആയിരത്തിലേറെ ജീവന്‍ രക്ഷിക്കാനാകുമെന്നും ശ്രീധരന്‍ പറഞ്ഞു. ഹൈസ്പീഡ് റെയില്‍ എത്രകാലം നീക്കൊണ്ടുപോകും എന്ന തലക്കെട്ടില്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീധരന്‍ പാതയ്ക്കായി ന്യായങ്ങള്‍ നിരത്തുന്നത്്.  തുടക്കത്തില്‍ പ്രതിദിനം ഒരു ലക്ഷം യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്ന പദ്ധതി കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വന്‍ കുതിച്ചുചാട്ടത്തിനിടയാക്കുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
പാതയെ അനുകൂലിച്ച് ശ്രീധരന്‍ ഉന്നയിക്കുന്ന പ്രധാന കാര്യങ്ങിള്‍ ഇവയാണ്.
കേരളത്തിലെ റോഡപകട മരണങ്ങളില്‍ 30% കുറയ്ക്കാന്‍ സാധിക്കും.
കുറഞ്ഞ സ്ഥലമേറ്റെടുക്കല്‍ : 20 മീറ്റര്‍ വീതിയില്‍ മാത്രമേ സ്ഥലമേറ്റെടുക്കേണ്ടി വരൂ. 600 ഹെക്ടര്‍ ഭൂമി മാത്രമേ കേരളത്തില്‍ ഏറ്റെടുക്കേണ്ടതുള്ളൂ. ഇതില്‍ത്തന്നെ 150 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്.
കുറഞ്ഞ കുടിയൊഴിക്കല്‍ :  3868 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതി.
വായ്പാ സൗകര്യം : ചെലവിന്റെ 85 ശതമാനവും 0.3% പലിശനിരക്കില്‍ വായ്പയായി ലഭിക്കും. വായ്പയ്ക്കു 10 വര്‍ഷത്തെ മൊറട്ടോറിയവും 30 വര്‍ഷത്തെ തിരിച്ചടവു കാലാവധിയും .
സംസ്ഥാന സര്‍ക്കാര്‍ 15,000 കോടിയും കേന്ദ്രസര്‍ക്കാര്‍ 7500 കോടിയും മുടക്കിയാല്‍ പാത നിര്‍മിക്കാം.
Next Story

RELATED STORIES

Share it