Idukki local

അതിര്‍ത്തി മേഖലകളില്‍ കഴുതപ്പുറത്ത് കഞ്ചാവ് കടത്ത്

തൊടുപുഴ: അതിര്‍ത്തി മേഖലകളിക്കൂടി വീണ്ടും കഴുതപ്പുറത്ത് കഞ്ചാവ് കടത്തുന്നതായി എക്‌സൈസ് വിഭാഗത്തിനു സൂചന ലഭിച്ചു.കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു.ബോഡിമെട്ട്, ചതുരംഗപ്പാറമെട്ട് എന്നിവിടങ്ങളില്‍ക്കൂടിയാണ് കഞ്ചാവ് കടത്തുന്നത്.
ചെക്കുപോസ്റ്റുകളില്‍ അടുത്തകാലത്തായി പരിശോധനകള്‍ ശക്തമാക്കിയതോടെ കമ്പം,തേനി, ബോഡിനായ്ക്കന്നൂര്‍ എന്നിവടങ്ങളില്‍നിന്നും കഞ്ചാവ് തേവാരത്തെത്തിച്ചതിന് ശേഷം തേവാരംപെട്ടി മലനിരവഴി കേരളത്തിലേയ്ക്ക് കഴുതകളെ ഉപയോഗിച്ച് കടത്ത് നടത്തുന്നതായാണ് വിവരം. ഇത്തരത്തില്‍ തമിഴ്‌നാട്ടില്‍ സൗജന്യമായി വിതരണം ചെയ്യുന്ന അരിയും കടത്തുന്നുണ്ട്. കഞ്ചാവ് കൃഷി നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌െസെസ്—-വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തി ല്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തി മലനിരകളില്‍ പരിശോധന നടത്തിയിരുന്നു.
പരിശോധനക്കെത്തിയപ്പോഴാണ് കഴുതപ്പുറത്ത് കഞ്ചാവ് കടത്തുന്നതായി എക്‌സൈസ് വിഭാഗത്തിനു സൂചന ലഭിച്ചത്.
കഞ്ചാവ് കൃഷി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വനത്തില്‍ കൂടി കഴുതപ്പുറത്തും മറ്റുമായി കേരളത്തിലേക്കും തമിഴ്‌നാട്ടിലേയ്ക്കും അനധികൃത കടത്തല്‍ നടക്കുന്നതായി കണ്ടെത്തി.
കേരളാതമിഴ്‌നാട് അതിര്‍ത്തി മലനിരകളിലെ വനങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് തോട്ടങ്ങളുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റ് ജി. പ്രസാഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദേവികുളം ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ പി ആര്‍ ജയപ്രകാശ്, എക്‌െസെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 13അംഗ സംഘം മലനിരകളില്‍ തെരച്ചില്‍ നടത്തിയത്. കഞ്ചാവ് കൃഷി എവിടെയും കണ്ടെത്താനായില്ല.എന്നാല്‍ മലനിരകള്‍ വഴി വ്യാപകമായി അനധികൃതമായി ഏലയ്ക്കയടക്കം കടത്തുന്നതിന്റെ തെളിവുകള്‍ ലഭിക്കുകയും ചെയ്തു.
തേവാരംപെട്ടി മലനിരവഴിയാണ് ഏറ്റവും കൂടുതല്‍ കടത്തല്‍. ഇവിടെനിന്നും കാടിറങ്ങി ചെല്ലുന്നത് തേവാരത്തേയ്ക്കാണ്. മതികെട്ടാന്‍ ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്.
രാത്രികാലങ്ങളില്‍ വനത്തിനുള്ളില്‍ കൂടി കഴുതപ്പുറത്തും തലച്ചുമടുമായിട്ടാണ് കടത്ത്. ബൊഡിമെട്ട് ചെക്കുപോസ്റ്റുവഴി എത്താതെ ഇതുവഴിയാണ് നികുതിവെട്ടിപ്പ് നടത്തി ഏലയ്ക്കായ കടത്തുന്നതെന്ന സൂചനയുമുണ്ട്.
Next Story

RELATED STORIES

Share it