palakkad local

അതിര്‍ത്തി പ്രദേശ ഗ്രാമത്തില്‍ നിന്ന് 28.25 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടി

കൊല്ലങ്കോട്: കേരള തമിഴ് നാട് അതിര്‍ത്തി പ്രദേശ ഗ്രാമമായ ഗോവിന്ദാപുരം അബേദ്കര്‍ കോളനിയില്‍ നിന്നും കൊല്ലങ്കോട് റേയ്ഞ്ച്എക്‌സൈസ് നടത്തിയ പരിശോധനയില്‍ വിദേശമദ്യവും വ്യാജ മദ്യത്തിന്റെ ഗണത്തില്‍പ്പെടുന്നതുമായ 28. 25 ലിറ്റര്‍ മദ്യം പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി അസ്സി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കൃഷ്ണനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.അംബേദ്കര്‍ കോളനിയില്‍ മുരുകന്‍( 47 ) എന്നയാള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ച 28.25 ലിറ്റര്‍ വിദേശമദ്യം പോണ്ടിച്ചേരിയില്‍ നിര്‍മിച്ചതും ഒരു ലിറ്റര്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ ( ഒരു ലിറ്ററിന്റെ കുടിവെള്ളം പ്ലാസ്റ്റിക് ബോട്ടില്‍) ലേബലുകള്‍ ഇല്ലാതെ വ്യാജമദ്യത്തിന്റെ രൂപത്തിലുള്ള 20 ബോട്ടിലുകളുമാണ് പിടികൂടിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി.ജയചന്ദ്രന്‍ വി സജീവ്.'സിവില്‍ എക്‌സൈസ് ഓഫിസര്‍ ജി പ്രദീപ് കുമാര്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈയ്ക്ക് ബീബി െ്രെഡവര്‍ ശശികുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
പരിശോധന സംഘം സ്ഥലത്തെത്തിയതും മുരുകന്‍ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തെക്ക് കയറ്റവും തേങ്ങാ കച്ചവടവുമാണ് മുരുകന്റെ ജോലി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കര്‍ശന പരിശോധന നടത്തുന്നതിന്റെ ഭാഗമായത്ത് മദ്യം പിടിക്കാനായത്.
Next Story

RELATED STORIES

Share it