Pathanamthitta

അതിര്‍ത്തി നിര്‍ണയിച്ച് ഉത്തരവായി

പത്തനംതിട്ട:  ജില്ലാ പഞ്ചായത്തിനെ 16 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിര്‍ത്തി നിര്‍ണിയിച്ച് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഉത്തരവായി. ജനസംഖ്യ 77276 തിട്ടപ്പെടുത്തിയ പുളിക്കീഴ്   മണ്ഡലത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന ചാത്തങ്കേരി, മേപ്രാല്‍, കാരയ്ക്കല്‍, പുളിക്കീഴ്, വെണ്‍പാല, പരുമല, കടപ്ര, നിരണം, കൊമ്പന്‍കേരി, കണ്ണശ, നെടുമ്പ്രം എന്നീ മണ്ഡലങ്ങളാണുള്ളത്. ജനസംഖ്യ 70392. മല്ലപ്പള്ളി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുറ്റൂര്‍, ഓതറ എന്നീ സ്ഥലങ്ങളും മല്ലപ്പള്ളി  മുക്കൂര്‍, മല്ലപ്പള്ളി, മടുക്കോലി, കവിയൂര്‍, കോട്ടൂര്‍, കുന്നന്താനം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു.

ജനസംഖ്യ 74345. ആനിക്കാട്  മല്ലപ്പള്ളി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ആനിക്കാട്, പുന്നവേലി, കോട്ടാങ്ങല്‍, കൊറ്റനാട്, ചാലാപ്പള്ളി, കീഴ്‌വായ്പൂര്, കല്ലൂപ്പാറ എന്നീ സ്ഥലങ്ങളും, കോയിപ്രം ബ്ലോക്കിലെ എഴുമറ്റൂരും ഉള്‍പ്പെടുന്നു. ജനസംഖ്യ 67750. അങ്ങാടി  റാന്നി ബ്ലോക്കിലെ മക്കപ്പുഴ, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ, അങ്ങാടി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ 56405 തിട്ടപ്പെടുത്തിയ റാന്നി  മണ്ഡലത്തില്‍ റാന്നി ബ്ലോക്കിലെ വടശേരിക്കര, വലിയകുളം, റാന്നി എന്നീ സ്ഥലങ്ങളും ഇലന്തൂര്‍ ബ്ലോക്കിലെ കടമ്മനിട്ട, കീക്കൊഴൂര്‍ എന്നിവയും ഉള്‍പ്പെടുന്നു.

ജനസംഖ്യ 65330. ചിറ്റാര്‍ റാന്നി ബ്ലോക്കിലെ കൊല്ലമുള, പെരുനാട്, ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ 58545.മലയാലപ്പുഴ കോന്നി ബ്ലോക്കിലെ മൈലപ്ര, മലയാലപ്പുഴ, കോന്നിതാഴം, അതുമ്പുംകുളം, തണ്ണിത്തോട് എന്നീ സ്ഥലങ്ങളും ജനസംഖ്യ 63995. കോന്നി കോന്നി ബ്ലോക്കിലെ വകയാര്‍, അരുവാപ്പുലം, കോന്നി എന്നിവയും പറക്കോട് ബ്ലോക്കിലെ കൂടല്‍, നെടുമണ്‍കാവ് എന്നിവയും ഉള്‍പ്പെടുന്നു. ജനസംഖ്യ 73114. പ്രമാടം കോന്നി ബ്ലോക്കിലെ വി-കോട്ടയം, കൈപ്പട്ടൂര്‍, വള്ളിക്കോട്, പ്രമാടം, ഇളകൊള്ളൂര്‍, ഇലന്തൂര്‍ ബ്ലോക്കിലെ ഓമല്ലൂരും പന്തളം ബ്ലോക്കിലെ തുമ്പമണ്‍, തട്ടയില്‍ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു.

ജനസംഖ്യ 67278.  കൊടുമണ്‍ പറക്കോട് ബ്ലോക്കിലെ ഏഴംകുളം, കൊടുമണ്‍, അങ്ങാടിക്കല്‍, കലഞ്ഞര്‍, ഇളമണ്ണൂര്‍ എന്നീ സ്ഥലങ്ങളും ജനസംഖ്യ 55458. ഏനാത്ത് പറക്കോട് ബ്ലോക്കിലെ വടക്കടത്തുകാവ്, കൈതപ്പറമ്പ്, ഏനാത്ത്, വേലുത്തമ്പി ദളവ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ജനസംഖ്യ 71932.പള്ളിക്കല്‍ പറക്കോട് ബ്ലോക്കിലെ പള്ളിക്കല്‍, പഴകുളം, പെരിങ്ങനാട്, കടമ്പനാട് എന്നീ സ്ഥലങ്ങളും പന്തളം ബ്ലോക്കിലെ പൊങ്ങലടി, വിജയപുരം എന്നിവയും ഉള്‍പ്പെടുന്നു.ജനസംഖ്യ 69798. കുളനട പന്തളം ബ്ലോക്കിലെ ആറാട്ടുപുഴ, ആറന്മുള, മൂലൂര്‍, തുമ്പമണ്‍താഴം, കുളനട, ഉള്ളന്നൂര്‍, മെഴുവേലി, വല്ലന, നീര്‍വിളാകം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു.

ജനസംഖ്യ 66231.  ഇലന്തൂര്‍  ഇലന്തൂര്‍ ബ്ലോക്കിലെ നാരങ്ങാനം, പരിയാരം, പ്രക്കാനം, പുത്തന്‍പീടിക, ചെന്നീര്‍ക്കര, ഇലന്തൂര്‍, കുഴിക്കാല, മല്ലപ്പുഴശേരി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ 61596. കോഴഞ്ചേരി ഇലന്തൂര്‍ ബ്ലോക്കിലെ കോഴഞ്ചേരി, ചെറുകോല്‍ എന്നിവയും കോയിപ്രം ബ്ലോക്കിലെ ഇടയ്ക്കാട്, പ്ലാങ്കമണ്‍, അയിരൂര്‍, ചരല്‍ക്കുന്ന്, മാരാമണ്‍ എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുന്നു. ജനസംഖ്യ 70324. കോയിപ്രം കോയിപ്രം ബ്ലോക്കിലെ ഇരവിപേരൂര്‍, പുറമറ്റം, തെള്ളിയൂര്‍, പുല്ലാട്, പൂവത്തൂര്‍, ഓതറ, നന്നൂര്‍.
Next Story

RELATED STORIES

Share it