അതിര്‍ത്തിയില്‍ പ്രതിരോധം തീര്‍ത്ത് തുണീസ്യ

ട്രിപ്പോളി: ഭീകരാക്രമണം ചെറുക്കുന്നതിനു ലിബിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നു നിര്‍മിക്കുന്ന പ്രതിരോധ സന്നാഹങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായെന്നു തുണീസ്യ. 200 കി.മീ നീളത്തില്‍ മണല്‍തിട്ടകളുടെയും കിടങ്ങുകളുടെയും നിര്‍മാണമാണ് പൂര്‍ത്തിയായത്.
ലിബിയയില്‍ പരിശീലനം സിദ്ധിച്ച തോക്കുധാരി തീരസുഖവാസ കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിരോധ സന്നാഹം രൂപപ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചത്. രണ്ടാംഘട്ടത്തില്‍ ജര്‍മനിയുടെയും യുഎസിന്റെയും സഹായത്തോടെ വൈദ്യതാഘാതമേല്‍പ്പിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നു തുണീസ്യന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. വാഹനങ്ങളുടെ അനധികൃത പ്രവേശനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങള്‍ മൂലം കള്ളക്കടത്തില്‍ ഗണ്യമായ കുറവുണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ പോരാടുന്ന ഐഎസില്‍ ചേരുന്നതിന് മൂവായിരത്തിലധികം തുണീസ്യക്കാര്‍ രാജ്യം വിട്ടതായിട്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്.
Next Story

RELATED STORIES

Share it