അതിര്‍ത്തിയില്‍ നേപ്പാള്‍ പോലിസിന്റെ വെടിവയ്പില്‍ ഇന്ത്യക്കാരന്‍ മരിച്ചു

കഠ്മണ്ഡു: നേപ്പാള്‍ സ്വീകരിച്ച പുതിയ ഭരണഘടനയ്‌ക്കെതിരേ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ പോലിസ് നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു. ബിഹാറില്‍ നിന്നുള്ള 19കാരനായ ആശിഷ് റാം ആണു മരിച്ചത്. അതിര്‍ത്തിയില്‍ സമരം നടത്തിയവരെ പിരിച്ചുവിടുന്നതിനായി നടത്തിയ വെടിവയ്പിലാണ് ആശിഷ് റാം മരിച്ചത്. തലയ്ക്കു വെടിയേറ്റ ആശിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. അതിര്‍ത്തിയിലെ ബിര്‍ഗുഞ്ച് പ്രദേശത്താണു ഭരണഘടനയ്‌ക്കെതിരേ പ്രതിഷേധം നടന്നത്. പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായതോടെ സര്‍ക്കാര്‍ ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അതിര്‍ത്തിയിലെ വെടിവയ്പില്‍ ഇന്ത്യക്കാരന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it