Flash News

അതിരുകടന്ന തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രം തിരിച്ചടിയായി; ഫോണ്‍ സംഭാഷണം: സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകയും യുഡിഎഫും പരാതി നല്‍കി

അതിരുകടന്ന തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രം തിരിച്ചടിയായി; ഫോണ്‍ സംഭാഷണം: സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട്  മാധ്യമപ്രവര്‍ത്തകയും യുഡിഎഫും പരാതി നല്‍കി
X
hqdefault

കൊച്ചി: കുന്നത്ത്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലേബി സജീന്ദ്രന്റെ ഫോണ്‍ സംഭാഷണം ചര്‍ച്ചയാവുന്നു. സ്ഥാനാര്‍ഥിയെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് പ്രചാരണകമ്മിറ്റി ചെയര്‍മാന്‍ പി വി ശ്രീനിജനെതിരേ യുഡിഎഫും സംഭവത്തിലെ സത്യാവസ്ഥ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലേബി സജീന്ദ്രനും സൈബര്‍ സെല്ലിനും എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.
മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ലേബി സജീന്ദ്രന്‍ ഭര്‍ത്താവിനെ വിജയിപ്പിക്കാനുള്ള ശ്രമത്തില്‍ നടത്തിയ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭാഷണത്തില്‍ കോണ്‍ഗ്രസ് നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും പരാമര്‍ശിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെ വിശദീകരണവുമായി ലേബി രംഗത്തുവന്നു. പല ദിവസങ്ങളില്‍ പലപ്പോഴായി നടത്തിയ സംഭാഷണം വരികളും വാക്കുകളും അടര്‍ത്തിയെടുത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കി കൃത്രിമമായി നിര്‍മിച്ചതാണെന്ന് ലേബി പറഞ്ഞിരുന്നു. എന്നാല്‍, സംഭാഷണം വീണ്ടും പ്രചരിച്ചതോടെ താന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇനി തൊഴില്‍ ചെയ്യാന്‍ യോഗ്യയല്ലാത്ത സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും തന്നോടുളള നീരസം സജീന്ദ്രനോട് ഉണ്ടാവരുതെന്നും പറഞ്ഞു ലേബി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. മാധ്യമപ്രവര്‍ത്തകര്‍ നിജസ്ഥിതി അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ കണ്ടെത്തിയ ലേബിയെ എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലേബി ആത്മഹത്യക്കു ശ്രമിച്ചെന്നാണ് പറയപ്പെടുന്നത്.
സുപ്രിംകോടതി മുന്‍ ചീഫ് ജസറ്റിസ് കെ ജി ബാലകൃഷ്ണന്റെ അടുത്ത ബന്ധുവായ പി വി ശ്രീനിജന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 2006ല്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടു. 2011ല്‍ കുന്നത്ത്‌നാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്നാണ് കരുതിയിരുന്നതെങ്കിലും സ്ഥാനാര്‍ഥിത്വം ലഭിച്ചില്ല. പകരം വി പി സജീന്ദ്രന്‍ സ്ഥാനാര്‍ഥിയായി. പിന്നീട് കോണ്‍ഗ്രസ്സുമായി അകന്ന ശ്രീനിജന്‍ അടുത്തിടെ എല്‍ഡിഎഫ് പാളയത്തിലെത്തി.
Next Story

RELATED STORIES

Share it